2011-02-24 18:16:49

മാര്‍ച്ച് 8
ലോക വനിതാദിനം
ജൂബിലി വര്‍ഷം


24 ഫെബ്രുവരി 2011
അന്തര്‍ദേശിയ സ്ത്രീ ശാക്തീകരണ-ലിംഗസമത്വ നയങ്ങളെ ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി പിന്‍തുണയ്ക്കുന്നെന്ന്, സിസ്റ്റര്‍ ജ്യോതി പിന്‍റോ, സ്ത്രീകളുടെ ക്ഷേമത്തിനായുള്ള സി.ബി.സി.ഐ. (Catholic Bishops’ Conference of India) കമ്മിഷന്‍റെ എക്സെക്യൂട്ടിവ് സെക്രട്ടറി പ്രസ്താവിച്ചു.
2011 മാര്‍ച്ച് 8-ന് യു.എന്‍. ആചരിക്കുവാനൊരുങ്ങുന്ന അന്തര്‍ദേശിയ വനിതാ ദിനത്തിന്‍റെ 100-ാം വാര്‍ഷകത്തോടനുബന്ധിച്ച് സിബിസിഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥാനാശുശ്രൂഷയെക്കുറിച്ച് അറിയിച്ചുകൊണ്ട് ഫെബ്രുവരി 23-ാം തിയതി ബുധനാഴ്ച മുംമ്പയിലിറക്കിയ ഒരു വാര്‍ത്താക്കുറിപ്പിലാണ് സിസ്റ്റര്‍ ജ്യോതി ഇപ്രകാരം പ്രസ്താവിച്ചത്. “സ്ത്രീകളുടെ ന്യായമായ തൊഴില്‍ സംവരണത്തിന് ശാസ്ത്ര-സാങ്കേതിക മേഖലകളിലുള്ള അവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുക” എന്ന സന്ദേശവുമായി യുഎന്‍ വനിതാ ദിനത്തിന്‍റെ ശതാബ്ദി ആചരിക്കുമ്പോള്‍,
1) വിദ്യാഭ്യാസ മേഖലയിലുള്ള സ്ത്രീ വിവേചനം, 2) തൊഴില്‍ മേഖലയിലുള്ള വിവേചനം എന്നിവയാണ് സ്ത്രീകളുടെ ന്യായമായ ഉന്നതിക്കും ആദരവിനുമായി നാം ഇന്ന് പരിഹരിക്കേണ്ടതെന്ന് സിസ്റ്റര്‍ ജ്യോതി വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു. എല്ലാ മേഖലകളിലും ഇന്ത്യയിലുള്ള സ്ത്രീകളുടെ നീതിനിഷേധത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും, ഉത്തരവാദിത്വമുള്ള ഓരോ പൗരനും ഈശ്വരവിശ്വാസിയും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യസ്ഥാനവും ന്യായമായ അവസരങ്ങളും നല്കിക്കൊണ്ട് അവരുടെ സാമൂഹ്യാന്തസ്സ് മാനിക്കണമെന്ന് സി.ബി.സി.ഐ.യുടെ വക്താവ് അഭ്യര്‍ത്ഥിച്ചു. വനിതാ ദിനാചരണത്തിന്‍റെ ശദാബ്ദിവര്‍ഷത്തില്‍ ഭാരതസഭയിലെ എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളിലും ഇടവകകളിലും മാര്‍ച്ച് 8, മാറ്റത്തിന്‍റെ മാറ്റോലിക്കായി പ്രാര്‍ത്ഥിക്കുന്ന ഒരു ദിനമായി ദേശീയ തലത്തില്‍ ആചരിക്കുവാന്‍വേണ്ട നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും സി.ബി.സി.ഐ.-യുടെ വനിതകളുടെ ക്ഷേമത്തിനായുള്ള കമ്മിഷന്‍ നല്കയിട്ടുണ്ടെന്ന് സിസ്റ്ററ്‍ ജ്യോതി വ്യക്തമാക്കി.







All the contents on this site are copyrighted ©.