2011-02-24 17:44:29

ആര്‍ദ്രമാകുന്ന അയല്‍ഹൃദയം
ക്രൈസ്റ്റ്ചര്‍ച്ചിന്
ഓസ്ട്രേലിയായുടെ സഹായം


24 ഫെബ്രുവരി 2011 സിഡ്നി
ആര്‍ദ്രമാകുന്ന അയല്‍ഹൃദയം – ന്യൂസിലാന്‍റ് ദുരന്തത്തില്‍ സഹായവും സഹാനുഭാവുമായി ഓസ്ട്രേലിയ എത്തി. ഫെബ്രുവരി 22, ചെവ്വാഴ്ച ന്യൂസിലാണ്ടിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭൂകമ്പദുരന്തത്തില്‍ വിഷമിക്കുന്ന ജനങ്ങള്‍ക്ക് 23-ാം തിയതി വ്യാഴാഴ്ച, ഓസ്ട്രേലിയായിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് വില്‍സണ്‍, വിശ്വാസികളുടെ പേരില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ മെത്രാന്‍, ബാരി ജോണ്‍സിനയച്ച കത്തിലൂടെയാണ് പ്രാര്‍ത്ഥനാ സഹായത്തിന്‍റെയും പിന്‍തുണയുടെയും സാന്ത്വനവചസ്സുകള്‍ അറിയിച്ചത്. ദുരിതമനുഭവിക്കുന്ന ക്രൈസ്റ്റ് ചര്‍ച്ചിലെ ജനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായി അയല്‍ക്കാരായ ഓസ്ട്രേലിയായിലെ ജനങ്ങളുടെ ഹൃദയപൂര്‍വ്വകമായ പ്രാര്‍ത്ഥനയും സഹായഹസ്തവും എപ്പോഴും ഉണ്ടായിരിക്കുമെന്ന് സന്ദേശത്തിലൂടെ വാഗ്ദാനംചെയ്തു.
ഓസ്ട്രേലിയായിലെ ദേശീയ മെത്രാന്‍ സമിതി ക്രൈസ്റ്റ് ചര്‍ച്ചിലെ ജനങ്ങള്‍ക്കുവേണ്ടി സഹായവും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചുകൊണ്ട്
ഒരു വെബ് സൈറ്റും ഉടനെ ആരംഭിക്കുകയുണ്ടായി prayer@catholicmission.org.au 75 പേരുടെ മണത്തിനിടയാക്കിയ ചെവ്വാഴ്ചത്തെ ഭൂകമ്പംദുരന്തത്തിനുശേഷം ഓസ്ടേലിയ ഉള്‍പ്പെടെ ആറു വിവിധ രാജ്യങ്ങള്‍നിന്നായി ന്യൂസിലാന്‍റില്‍ ഹായത്തിനെത്തിയിട്ടുണ്ടെങ്കിലും, ഇനിയും 300-ഓളം പേരെ കാണ്ടെത്തിയിട്ടില്ലെന്ന് ക്രൈസ്റ്റ് ചര്‍ച്ച് സിറ്റി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.







All the contents on this site are copyrighted ©.