2011-02-23 16:48:26

വേരുകള്‍ തേടി
കൈയ്യെഴുത്തു പ്രതികളിലൂടെ


23 ഫെബ്രുവിരി 2011, തൃശ്ശൂര്‍
മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ വേരുകള്‍ തെളിയിക്കുന്ന പുരാതന കൈയ്യെഴുത്തുപ്രതികള്‍ ഡിജിറ്റല്‍ പകര്‍പ്പുകളാക്കി.
കേരളത്തിലെ കല്‍ദായ സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ അപ്രേം മൂക്കന്‍ ഫെബ്രുവരി 22-ന് ചൊവ്വാഴ്ച തൃശൂരില്‍ മാധ്യമങ്ങള്‍ക്കു നല്കിയ
വാര്‍ത്താക്കുറിപ്പിലാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ അപ്പസ്തോലിക കാലവുമായി ബന്ധിപ്പിക്കുന്ന പുരാതന രേഖകളുടെ കാര്യം വെളിപ്പെടുത്തിയത്. ക്രിസ്തുവര്‍ഷം 52-ാമാണ്ടില്‍ തോമാസ്ലീഹാ കേരളത്തിലെത്തുകയും ചെന്നൈയിലെ ചിന്നമലയില്‍ രക്തസാക്ഷിത്വംവരിക്കുംവരെയ്ക്കും അന്നത്തെ മലനാടിന്‍റെയും പാണ്ടിനാടിന്‍റെയും പലഭാഗങ്ങളിലും സുവിശേഷം പ്രചരിപ്പിച്ചു എന്ന വസ്തുത സ്ഥിരീകരിക്കാന്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള
കൈയ്യെഴുത്തു പ്രതികളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ സഹായിക്കുമെന്ന് ബിഷപ്പ് അപ്രേം പ്രസ്താവിച്ചു. ഭാരതത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ അപ്പസ്തോലിക പാരമ്പര്യത്തെ തെളിയിക്കാന്‍ സഹായിക്കുന്ന 200-റോളം കൈയ്യെഴുത്തു രേഖകള്‍ തൃശൂരുള്ള കല്‍ദായാ സുറിയാനി ചരിത്ര-ഗവേഷണകേന്ദ്രത്തിലുണ്ടെന്ന് 70 വയസ്സുകാരനായ ബിഷപ്പ് മാര്‍ അപ്രേം വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.