2011-02-23 16:20:16

നൂസിലാന്‍റ് ദുരന്തത്തില്‍
മാര്‍പാപ്പ തന്‍റെ ദുഃഖമറിയിച്ചു


23 ഫെബ്രുവരി 2011 വത്തിക്കാന്‍
ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച് പട്ടണത്തിലുണ്ടായ ഭൂകമ്പദുരിതത്തില്‍ താന്‍ അതിയായി ഖേദിക്കുന്നുവെന്ന്, ബെനഡികട് 16-ാമന്‍ മാര്‍പാപ്പ സന്ദേശത്തിലൂടെ ജനങ്ങളെ അറിയിച്ചു. ഫെബ്രുവരി 22-ാം തിയതി ചൊവ്വാഴ്ച രാവിലെയുണ്ടായ വന്‍ഭൂകമ്പ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും കെടുതിയില്‍ വിഷമിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. 75 പേരുടെ മരണത്തിനിടയാക്കുകയും 500-റോളം പേരെ കാണാതാവുകയും അനേകര്‍ മുറിപ്പെടുകയും ഭവന രഹിതരാക്കപ്പെടുകയും ചെയ്ത അവസ്ഥയില്‍ തനിക്കുള്ള അതിയായ ദുഃഖം സന്ദേശത്തിലൂടെ അറിയിച്ച മാര്‍പാപ്പ, പ്രാര്‍ത്ഥനയില്‍ താന്‍ ജനങ്ങളുടെ സമീപത്തുണ്ടെന്നും അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഓഫിസ് സമയത്ത് 6.3 റിച്ചര്‍ സ്കെയിലിലുണ്ടായ വന്‍ഭൂകമ്പം ന്യൂസിലാന്‍റിലെ രണ്ടാമത്തെ വലിയ പട്ടണമായ ക്രൈസ്റ്റ് ചര്‍ച്ചിനെ പാടെ താറുമാറാക്കുകയുണ്ടായെന്നും, അമ്പരചുംബികളായ കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നും, പകല്‍ ജോലിയില്‍ വ്യാപൃതരായിരുന്നവര്‍ ഓഫിസുകളില്‍ കുടുങ്ങിയും ദുരന്തത്തിന്‍റെ
വ്യാപ്തി ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്.







All the contents on this site are copyrighted ©.