2011-02-22 12:09:55

ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ കാര്യദര്‍ശിയായി നിയമിതനായി


  കുടിയേറ്റക്കാരുടെയും യാത്രീകരുടെയുടെയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശിയായി കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കളത്തിപറമ്പിലിനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു.

വരാപ്പുഴ അതിരൂപതയിലെ വടുതല സ്വദേശിയായ ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ ആലുവാ മേജര്‍ സെമിനാരിയിലെ ദൈവശാസ്ത്ര പഠനങ്ങള്‍ക്കുശേഷം റോമിലേക്ക് അയക്കപ്പെടുകയും റോമിലെ ഉര്‍ബാനിയാനോ സര്‍വ്വകലാശാലയില്‍ നിന്നു സഭാ/ കാനോനീക നിയമത്തില്‍ ബിരുദാന്തരബിരുദം കരസ്ഥമാക്കുകയും ചെയ്തു. 1978ലാണ് അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചത്. തുടര്‍ന്ന് വരാപ്പുഴ അതിരൂപതയുടെ ഫ്രാന്‍സീസ് അസ്സീസി കത്തിഡ്രല്‍ദേവാലയത്തില്‍ സഹവികാരിയായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കേ വീണ്ടും ഡോക്ടറല്‍ പഠനാര്‍ത്ഥം റോമിലേക്ക് അയക്കപ്പെട്ട അദ്ദേഹം റോമിലെ സാന്‍പൗളോ സെമിനാരി വൈസ്-റെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989ല്‍ കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം വരാപ്പുഴ അതിരൂപതയുടെ ചാന്‍സ്‍ലര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലേക്കും നിയമിതനായിരുന്നു. 2002 ഏപ്രില്‍ പത്തൊന്‍പതാം തിയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോഴിക്കോടു രൂപതയുടെ അദ്ധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചു. 2002 മെയ് മാസം പത്തൊന്‍പതാം തിയതി ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പിലാണ് അദ്ദേഹത്തിന്‍റെ മെത്രാഭിഷേക ചടങ്ങകള്‍ക്ക് മുഖ്യകാര്‍മ്മീകത്വം നിര്‍വ്വഹിച്ചത്.







All the contents on this site are copyrighted ©.