2011-02-22 14:58:31

 വ്യക്തിഗത പ്രത്യയശാസ്ത്രങ്ങളുടെ കടന്നുകറ്റത്തിനെതിരേ വത്തിക്കാന്‍


മനുഷ്യ പ്രകൃതിക്കുചേരാത്ത നരവംശശാസ്ത്രം നിര്‍മ്മിക്കാനാണ് ഐക്യരാഷ്ട്ര സംഘടന ശ്രമിക്കുന്നതെന്ന് വത്തിക്കാന്‍ പ്രതിനിധി കുറ്റപ്പെടുത്തി. ജെനിവയില്‍ ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനത്ത് പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസിയാണ് ഈയാരോപണം ഉന്നയിച്ചത്. ജനീവയില്‍ communion and Liberation movement സ്വാതന്ത്ര്യവാദ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളോട് സംസാരിക്കുന്നതിനിടയിലാണ് വ്യക്തികള്‍ക്കു സ്വന്തമായി തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ള സാമൂഹ്യസ്ഥാനങ്ങളുള്ള അന്താരാഷ്ട്ര വ്യവസ്ഥിതി രൂപീകരിക്കുന്ന ഐക്യരാഷ്ട്ര സംഘടനാ നയങ്ങള്‍ക്കെതിരേ ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി ധാര്‍മ്മീക രോഷം പ്രകടിപ്പിച്ചത്. ഐക്യരാഷ്ട്രസംഘടനാ രേഖകളില്‍ നിന്ന് പിതാവ്, മാതാവ്, ഭാര്യ, ഭര്‍ത്താവ് എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച അദ്ദേഹം വ്യക്തിഗത പ്രത്യയശാസ്ത്രങ്ങളുടെ അങ്ങേയറ്റത്തെ കടന്നുകറ്റമാണത് പ്രതിനിധീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.