2011-02-18 15:12:50

സോമശേഖരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരേ കര്‍ണ്ണാടകയില്‍ പ്രതിഷേധമുയരുന്നു


 സോമശേഖരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരേ പ്രതിഷേധിച്ചുകൊണ്ട് വെള്ളിയാഴ്ച ബാംഗ്ലൂരില്‍ ക്രൈസ്തവര്‍ പ്രതിഷേധറാലി നടത്തി. ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് പക്ഷപാതപരവും സത്യത്തിനു നിരക്കാത്തതുമാണെന്നും അത് സര്‍ക്കാര്‍ നിരസിക്കണമെന്നുമാണ് ക്രൈസ്തവര്‍ ആവശ്യപ്പെടുന്നതെന്ന് ബാംഗ്ലൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍നാര്‍ദ് മോറാസ് ബാംഗ്ലൂരില്‍ പ്രസ്താവിച്ചു. 2008ല്‍ കര്‍ണ്ണാടകയില്‍ വിവിധ ദേവാലയങ്ങള്‍ക്കുനേരെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ജസ്റ്റിസ് സോമശേഖര്‍ ഏകാംഗ കമ്മീഷന്‍ നടത്തിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ഇരുപതാം തിയതി ഞായറാഴ്ച മാംഗ്ലൂരില്‍ ക്രൈസ്തവരും അക്രൈസ്തവ സംഘടനകളും സംയുക്തമായി മൗനറാലി നടത്തും.







All the contents on this site are copyrighted ©.