2011-02-18 15:07:32

റഷ്യന്‍ പ്രസിഡന്‍റ് വത്തിക്കാനില്‍


പതിനേഴാംതിയതി വ്യാഴാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ റഷ്യന്‍പ്രസിഡന്‍റ് ദിമിത്രി മിദ്വേദേഫിനെ വത്തിക്കാനില്‍ ഒരു സ്വകാര്യകൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. പാപ്പയോടുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന് റഷ്യന്‍പ്രസിഡന്‍റ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗീ ലാവോറോഫിനോടൊപ്പം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി. വത്തിക്കാന്‍റെ വിദേശകാര്യവിഭാഗം കാര്യദര്‍ശി ആര്‍ച്ച് ബിഷപ്പ് ദൊമിനിക്ക് മംമ്പേര്‍ത്തിയും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയന്ത്രബന്ധത്തില്‍ വന്നിരിക്കുന്ന പുരോഗതിയില്‍ ഇരുകൂട്ടരും സന്തുഷ്ടി പ്രകടിപ്പിച്ചു. സാമൂഹ്യ സാംസ്ക്കാരീക മേഖലകളില്‍ മാനുഷീകമൂല്യങ്ങളും ക്രൈസ്തവപുണ്യങ്ങളും വളര്‍ത്താന്‍ വത്തിക്കാനും റഷ്യയും സംയുക്തമായി നടത്തുന്ന സംരംഭങ്ങളെപ്പറ്റിയും ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ വിശകലനം ചെയ്തു. മതാന്തരസംവാദങ്ങള്‍ക്ക് സമൂഹത്തിന് നല്‍കാന്‍ സാധിക്കുന്ന ക്രിയാത്മക സംഭാവനകളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ചില അന്താരാഷ്ട്രപ്രശ്നങ്ങളെക്കുറിച്ചും പ്രത്യേകിച്ച് മധ്യപൂര്‍വ്വദേശത്തെക്കുറിച്ചും ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെട്ടു.







All the contents on this site are copyrighted ©.