2011-02-18 15:10:03

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമകരണചടങ്ങുകളുടെ വിശദവിവരങ്ങള്‍


ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമകരണചടങ്ങുകളുടെ വിശദവിവരങ്ങള്‍ പതിനെട്ടാം തിയതി വെള്ളിയാഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. മെയ്യ് ഒന്നാം തിയതി ഞായറാഴ്ച നടക്കുന്ന നാമകരണനടപടികള്‍ക്ക് ഒരുക്കമായി ഏപ്രില്‍ മുപ്പതാം തിയതി ശനിയാഴ്ച റോമിലെ ചീര്‍ക്കോ മാസ്സിമോയില്‍ ജാഗരണപ്രാര്‍ത്ഥന നടക്കും. കര്‍ദ്ദിനാള്‍ അഗസ്റ്റീനോ വല്ലീനി പ്രാര്‍ത്ഥന നയിക്കും. മെയ് ഒന്നാം തിയതി ഞായറാഴ്ച രാവിലെ പത്തേമുപ്പതിന് ദൈവദാസന്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിക്കുക. തുടര്‍ന്ന് വിശ്വാസികള്‍ക്ക് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭൗതീകാവശിഷ്ടങ്ങള്‍ വണങ്ങാന്‍ അവസരമുണ്ടായിരിക്കും. മെയ് രണ്ടാം തിയതി തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ വത്തിക്കാന്‍ ചത്വരത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭൗതീകാവശിഷ്ടങ്ങള്‍ തുടര്‍ന്ന് വത്തിക്കാന്‍ ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ നാമധേയത്തിലുള്ള കപ്പേളയില്‍ സ്ഥാപിക്കും







All the contents on this site are copyrighted ©.