2011-02-11 18:09:42

പ്രക്ഷേപണശൃംഖലയില്‍
80 വര്‍ഷക്കാലം


11 ഫെബ്രുവരി 2011, വത്തിക്കാന്‍
വത്തിക്കാന്‍ റേഡിയോ 1931-മുതല്‍ – 2011-വരെ....എന്ന ശീര്‍ഷകത്തില്‍ വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ പ്രവേശന ശാലയില്‍ത്തന്നെ ഒരുക്കിയിട്ടുള്ള പ്രത്യേക പ്രദര്‍ശനം ഫെബ്രുവരി 10, വ്യാഴാഴ്ച വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജോണ്‍ ലൊജ്ജോളോ ഉദ്ഘാടനംചെയ്തു. വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഡയറക്ടര്‍, പ്രഫസര്‍ അന്തോണിയോ പാവളൂച്ചി, വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി എന്നിവര്‍ക്കൊപ്പം, ഏറെ വിശിഷ്ടാതിഥികളും റോഡിയോ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ പ്രത്യേക വേദിയില്‍ നടത്തിയ 80-ാം പിറന്നാള്‍ പരിപാടികളില്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.