2011-02-11 17:32:57

ആഫ്രിക്കയില്‍
മറ്റൊരു രൂപതകൂടി


11 ഫെബ്രുവരി 2011 റോം
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആഫ്രിക്കയിലെ കോംങ്കോ റിപ്പബ്ളിക്കില്‍ പുതിയ രൂപത സ്ഥാപിച്ചു. ഫെബ്രവരി 11 –ാം തിയതി വെള്ളിയാഴ്ച രാവിലെയാണ് മാര്‍പാപ്പ കോംങ്കോ റിപ്പബ്ളിക്കിലെ അപ്പസ്തോലിക പ്രവിശ്യയായിരുന്ന ലിക്കൗലായെ, ഇംഫോന്തോ എന്ന പുതിയ രൂപതയായി ഉയര്‍ത്തിയത്. അപ്പസ്തോലിക് പ്രവിശ്യയുടെ പ്രീഫെക്ടായി സേവനംചെയ്തിരുന്ന മോണ്‍സീഞ്ഞോര്‍ ഷീന്‍ ഗാര്‍ഡിനെ മാര്‍പാപ്പ പുതിയ രൂപതയുടെ മെത്രാനായും നിയമിച്ചു. 70 വയസ്സുകാരനായ ബിഷപ്പ് ഷീന്‍ ഗാര്‍ഡിന്‍ ഫ്രാന്‍സ് സ്വദേശിയും ദിവ്യരക്ഷകന്‍റെ നാമത്തിലുള്ള (redemptorist) സന്യാസ സഭാംഗവുമാണ്. 2 ലക്ഷത്തോളം ജനസംഖ്യയുള്ള കോംഗോയുടെ വടക്കു കിഴക്കന്‍ പ്രദേശത്തുകിടക്കുന്ന ഇംഫോന്തോ രൂപതയില്‍ കത്തോലിക്കര്‍ ഏകദേശം അന്‍പതിനായിരമാണ്.







All the contents on this site are copyrighted ©.