2011-02-10 18:28:39

പാപ്പയുടെ പേരില്‍
പുതിയ വെബ്സൈറ്റുകള്‍


10 ഫെബ്രുവരി 2011 റോം
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേരില്‍ റോമാ രൂപത website
പ്രസിദ്ധപ്പെടുത്തി. www.karol-wojtyla.org എന്നതാണ് പുതിയ സൈറ്റ്.
2011 മെയ് 1-ാം തിയതി വത്തിക്കാനില്‍ നടത്തപ്പെടുന്ന കാലംചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന കര്‍മ്മത്തിനൊരുക്കമായി ജനങ്ങളെ സഹായിക്കുക എന്ന ലക്ഷൃവുമായിട്ടാണ് റോമാ രൂപത സൈറ്റ് ആരംഭിച്ചത്. 7 ഭാഷകളിലായി മാര്‍പാപ്പയുടെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകളും വിവരങ്ങളും ഈ സൈറ്റ് നല്കുന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ താഴെയുള്ള മാര്‍പാപ്പയുടെ കബറടത്തിന്‍റെ webcam ഈ സൈറ്റിന്‍റെ ഒരു സവിശേഷതയാണ്. ദൈവദാസനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാദ്ധ്യസ്ഥ്യപ്രാര്‍ത്ഥന അറബി, ചൈനീസ്, റഷ്യന്‍ എന്നിവയുള്‍പ്പെടെ 31 ഭാഷകളിലായി സൈറ്റ് പ്രസിദ്ധീകരിച്ചിരിട്ടുണ്ട്.
സന്ദര്‍ശിക്കുക www.karol-wojtyla.org

റോമിലേയ്ക്കും വത്തിക്കാനിലേയ്ക്കുമുള്ള വിനോദസഞ്ചാരികളുടെ വിഖ്യാതരായ യാത്രാ സംവിധായകരായ
OPERA ROMANA PELLEGRINAGGI എന്ന സ്ഥാപനവും
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആസന്നമാകുന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപന കര്‍മ്മത്തോടനുബന്ധിച്ച് ജനങ്ങളെ സഹായിക്കുന്നതിനായി വൈബ്സൈറ്റുകള്‍ ആരംഭിച്ചു.
www.jpiibeatus.org
www.operaromanapellegrinaggi.org
എന്നിവയാണ് സൈറ്റുകള്‍.







All the contents on this site are copyrighted ©.