2011-02-03 17:28:22

ദൈവസ്നേഹത്തിലൂന്നി മനുഷ്യരിലേയ്ക്കു തിരിയുന്ന
സ്നേഹം സുവിശേഷവത്ക്കരണമെന്ന് മാര്‍പാപ്പ


03 ഫെബ്രുവരി 2011
ക്രിസ്തുവില്‍നിന്നും പ്രസരിക്കുന്ന സ്നേഹം കൂടുതല്‍ നീതിനിഷ്ഠവും സാഹോദര്യപൂര്‍ണ്ണവുമായ സമൂഹങ്ങള്‍ വളര്‍ത്തുവാന്‍ സഹായിക്കുമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഒരു കൂടിക്കാഴ്ചയില്‍ പ്രസ്താവിച്ചു.
ഫ്രാന്‍സില്‍നിന്നുമുള്ള ഇമ്മാനുവല്‍ കൂട്ടായ്മയിലെ (Emmanuel Community) അംഗങ്ങളെ ഫെബ്രുവരി 3-ാം തിയതി വ്യാഴാഴ്ച രാവിലെ തന്‍റെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സ്ഥാപനത്തിന്‍റെ നാല്പതാം വാര്‍ഷികവും ഒരല്‍മായ സംഘടനയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരം നേടിയതിന്‍റെ
20-ാം വാര്‍ഷികവും ആഘോഷിക്കുന്ന കൂട്ടായ്മയെ മാര്‍പാപ്പ പ്രത്യേകം അനുമോദിച്ചു. മനുഷ്യരോടുള്ള അനുകമ്പയില്‍നിന്നും ഉതിരുന്ന ദൈവസ്നേഹവും, ദൈവസനേഹത്തില്‍ ഊന്നിനില്കുന്ന മനുഷ്യസ്നേഹവും സുവിശേഷവത്ക്കരണമാണെന്ന ചിന്ത ഈ ജൂബിവര്‍ഷത്തില്‍ പ്രചോദനമാവട്ടെയെന്ന് മാര്‍പാപ്പ സമര്‍ത്ഥിക്കുകയും, ഇമ്മാനുവല്‍ കൂട്ടായ്മയുടെ ദിവ്യകാരുണ്യ-ഭക്തിയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളെ പാപ്പ പ്രശംസിക്കുകയും ചെയ്തു. 1971-ല്‍ പുണ്യപുരുഷനായ പിയെര്‍ ഗുര്‍സാത്ത് ഫ്രാന്‍സില്‍ സ്ഥാപിച്ചതാണ് ഇമ്മാനുവല്‍ കൂട്ടായ്മ. ക്രൈസ്തവ ജീവിത നവീകരണത്തിനായി തുടങ്ങിയ സംഘടന ഇന്ന് എല്ലാ മേഖലകളിലും മനുഷ്യവ്യക്തിയുടെ സമഗ്ര പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നു, പ്രത്യേകിച്ച് യുവാക്കള്‍ക്കുവേണ്ടി. ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍വഴി പ്രവര്‍ത്തിക്കുന്ന ഇമ്മാനുവല്‍ കമ്യൂണിറ്റി സമൂഹത്തിന്‍റെ ആഴമായ ക്രൈസ്തവ നവീകരണമാണ് ലക്ഷൃംവയ്ക്കുന്നത്.
 







All the contents on this site are copyrighted ©.