2011-02-03 17:37:14

ക്രൈസ്തവ ജീവിതത്തന്‍റെ
പ്രവാചകദൗത്യം വെളിപ്പെടുത്തുന്ന
സമര്‍പ്പണത്തിരുനാള്‍


03 ഫെബ്രവരി 2011
ക്രിസ്തുവിന്‍റെ സമര്‍പ്പണത്തിരുനാള്‍ സന്യാസസമര്‍പ്പണത്തിന്‍റെ
പ്രവാചക ദൗത്യം വെളിപ്പെടുത്തുന്നുവെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ഫെബ്രുവരി 2-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുനാളിനോട് അനുബന്ധിച്ച് നടത്തപ്പെട്ട സായാഹ്നപ്രാര്‍ത്ഥനയിലെ വചനപ്രഘോഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലംമുതല്‍ യേശുവിന്‍റെ സമര്‍പ്പണത്തിരുനാള്‍ സമര്‍പ്പിതരുടെ ദിനമായി ആചരിക്കുന്നതിനാല്‍ സന്യസ്തരും അപ്പസ്തോലിക പ്രേഷിതരുമായി വലിയൊരു സമൂഹം വത്തിക്കാനിലെ സായാഹ്നപ്രാര്‍ത്ഥനയ്ക്കെത്തിയിരുന്നു.
ജരൂസലേം ദേവാലയത്തില്‍ രക്ഷകനെ പാര്‍ത്തു ജീവിച്ച അന്നയും ശിമയോനും ജനതകള്‍ക്ക് രക്ഷയും പ്രകാശവുമായി വന്ന ക്രിസ്തുവിന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും മൗതിക രഹസ്യങ്ങളുടെ പ്രഘോഷകരാണെന്നു ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ, സമര്‍പ്പിതരുടെ പ്രവാചക ദൗത്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന രണ്ടുവിധത്തിലുള്ള (ദ്വിവിധമായ) – സജീവവും ധ്യാനാത്മകവുമായ ജീവിത ശൈലിയെക്കുറിച്ച് ഉദ്ബോധിപ്പിച്ചു.
സമര്‍പ്പണജീവിതം പ്രവാചക സാക്ഷൃത്തിനായി വിളിക്കപ്പെട്ടതാണെന്നും, സത്യത്തിലുള്ള പ്രവാചകര്‍ ദൈവത്തില്‍നിന്നുള്ളവരാണെന്നും, അവര്‍ ദൈവികായൈക്യത്തിലും ദൈവവുമായുള്ള സുഹൃദ്ബന്ധത്തിലും ജീവിക്കുന്നവരാണെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
അതിനാല്‍ ജീവിത്തിന്‍റെയും ചരിത്രത്തിന്‍റെയും വിവിധ ഘട്ടങ്ങളില്‍ സമര്‍പ്പിതല്‍ എപ്പോഴും ദൈവത്തിന്‍റെ സ്വരം ശ്രവിച്ചുവേണം മുന്നോട്ടു ചരിക്കമെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.