2011-02-03 10:33:17

ഏഷ്യന്‍ മെത്രാന്‍മാരുടെ സമ്മേളനം വിയറ്റനാമില്‍


ഏഷ്യയിലെ മെത്രാന്‍ സമിതികളുടെ സംയുക്ത സമിതി എഫ്.എ.ബി.സി യുടെ പത്താമത് സമ്പൂര്‍ണ്ണ സമ്മേളനം കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കഴിയുന്ന വിയ്റ്റനാമില്‍ നടത്താന്‍ സമിതി തീരുമാനിച്ചുവെന്ന് വിയറ്റ്നാമിലെ ഹോക്കീ മിന്‍കീ രൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷാന്‍ ബാപ്തിസ്റ്റ ഫാം മിന്‍മാ അറിയിച്ചു. രണ്ടാഴ്ച മുന്‍പ് തായ് ലാന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന എഫ്.എ.ബി.സിയുടെ കേന്ദ്ര സമിതിയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1970ല്‍ സ്ഥാപിതമായ ഏഷ്യയിലെ മെത്രാന്‍ സംഘങ്ങളുടെ സംയുക്ത സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ആദ്യമായി ആത്ഥിത്യംവഹിക്കാന്‍ ലഭിച്ചിരിക്കുന്ന ഈയവസരത്തെ തങ്ങള്‍ ആനന്ദത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന സമ്പൂര്‍ണ്ണ സമ്മേളനം കഴിഞ്ഞ തവണ 2009ല്‍ ഫിലിപ്പീന്‍സിലെ മാനിലാ നഗരത്തിലായിരുന്നു നടത്തിയത്.








All the contents on this site are copyrighted ©.