2011-02-03 17:55:38

YOUCAT
യുവാക്കള്‍ക്കുവേണ്ടി


03 ഫെബ്രുവരി 2011
യുവാക്കള്‍ക്ക് സമ്മാനമായി മാഡ്രിഡിലെത്തുന്ന YOUCAT (youth catechism) മതബോധന ഗ്രന്ഥം സുവിശേഷത്തിന്‍റെ അമൂല്യമുത്തെന്ന് പുസ്തകത്തിന്‍റെ ആമുഖത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ എഴുതിയിരിക്കുന്നു. 2011 ആഗസ്റ്റില്‍ സ്പെയിനിലെ മാഡ്രിഡില്‍ അരങ്ങേറുന്ന യുവജനസമ്മേളനത്തില്‍ ലഭ്യമാക്കുവാന്‍ പോകുന്ന സവിശേഷമായ മതബോധന ഗ്രന്ഥത്തിന്‍റെ ആമുഖത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ഓസ്ട്രിയായിലെ വിയെന്നാ രൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബേണിന്‍റെ നേതൃത്വത്തിലാണ് യൂ ക്യാറ്റ് എന്ന പേരില്‍ സചിത്രവും ബഹുവര്‍ണ്ണത്തിലുള്ളതുമായ 300 പേജുകളുള്ള മതബോധനഗ്രന്ഥം
7 ഭാഷകളില്‍ പുറത്തിറങ്ങുന്നത്. മാര്‍പാപ്പയുടെ ആമുഖം ഈ ഗ്രന്ഥത്തിന്‍റെ സവിശേഷതയാണ്. സഭയുടെ വിശ്വാസസത്യങ്ങള്‍ ആഗോളതലത്തില്‍ വ്യക്തമായി ലഭ്യമാക്കുന്നതിനും കൈമാറുന്നതിനും 2-ാം വത്തിക്കാന്‍ സൂനഹദോസിനുശേഷം അന്നത്തെ എല്ലാ മെത്രാന്മരുടെയും സഹകരണത്തോടെ ഒരുക്കിയ ഒരമൂല്യ വിശ്വസസത്യ ശേഖരമാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥമെന്ന് CCC Catechism of the Catholic Church മാര്‍പാപ്പ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ ഗ്രന്ഥമാണ് യുവാക്കള്‍ക്ക് ആകര്‍ഷകമാകുന്ന സവിശേഷതകളുള്ള YOUCAT എന്ന് മാര്‍പാപ്പ ആമുഖത്തില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.