2011-02-02 20:24:18

ഈജിപ്തിനുവേണ്ടി
ഒരു സമാധാനാഭ്യര്‍ത്ഥന


02 ഫെബ്രുവരി 2011
സംയമനത്തിന്‍റെ പാതയില്‍ സമാധാനത്തിനായി അടിയന്തിരമായി പരിശ്രമിക്കണമെന്ന്, WCC, the World Council of Churches, ആഗോള ക്രൈസ്തവ സഭകളുടെ സമ്മേളനം അഭ്യര്‍ത്ഥിച്ചു. പുതുവര്‍ഷദിനത്തില്‍ ഈജിപ്തിലെ അല്ക്സാന്‍ട്രിയായിലെ കോപ്റ്റിക്‍ ദേവാലയത്തില്‍ അരങ്ങേറിയ തീവ്രവാദികളുടെ ആക്രമണത്തില്‍ അനേകര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് വര്‍ദ്ധിച്ച അഭ്യന്തര കലഹത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 1-ാം തിയതി ചെവ്വാഴ്ച സ്വിറ്റ്സ്സര്‍ലണ്ടില്‍ സമ്മേളിച്ച ഡബ്ലിയൂസീസിയുടെ നിര്‍വ്വാഹക സമിതി സമാധാനാഹ്വാനം നല്കിയത്.
ഈജിപ്തില്‍ സമാധാനം കൈവരിക്കുന്നതിനും എല്ലാ ജനങ്ങള്‍ക്കും എല്ലാ മതവിഭാഗങ്ങള്‍ക്കും സമാധാനം നേടിക്കൊടുക്കുവാന്‍ അന്തര്‍ദേശിയ സമൂഹവും രാഷ്ട്രീയ ശക്തികളും അടിയന്തിരമായി സംവാദത്തില്‍ ഏര്‍പ്പെടണമെന്ന് സമ്മേളനം അഭ്യര്‍ത്ഥിച്ചു. അഭ്യന്തരകലഹത്തോടൊപ്പം പുറംശക്തികളുടെ ഇടപെടലുകള്‍വഴിയും കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടിലാണ് WCC- സമാധാനാഭ്യര്‍ത്ഥന നടത്തുന്നത്.







All the contents on this site are copyrighted ©.