2011-01-27 15:54:10

ലോക കുഷ്ഠരോഗീ ദിനം
ജനുവരി 30


27 ജനുവരി 2011
ലോകത്തിന് ഒരു സ്വര്‍ഗ്ഗമേയുള്ളൂ... മുറിവുണക്കാനും, വിവേചന മകറ്റാനും, മനുഷ്യാന്തസ്സു മാനിക്കാനുമുള്ള ഒരാഹ്വാനം... 58-ാമത് ലോക കുഷ്ഠരോഗീ ദിനം. കുഷ്ഠരോഗ പ്രതിരോധ അന്തര്‍ദേശീയ സമിതി International Federation of Anti-Leprosy Associations ILEP ആഗോളതലത്തില്‍ ജനുവരി 30-ാം തിയതി ആചരിക്കുന്ന കുഷ്ഠരോഗ ദിനത്തോടനുബന്ധിച്ച് ഇറക്കിയ സന്ദേശത്തിലാണ് ഈ ആഹ്വാനം നല്കുന്നത്. 44 വര്‍ഷങ്ങളായി ലോകത്ത് 72 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന, കുഷ്ഠരോഗ പ്രതിരോധ അന്തര്‍ദേശിയ സമിതിയുടെ ലക്ഷൃം, കുഷ്ഠരോഗമില്ലാത്തൊരു ലോകം സൃഷ്ടിക്കുക എന്നതാണ്. അതുവരെയ്ക്കും വിവേചനമില്ലാതെ, മനുഷ്യാന്തസ്സു മാനിച്ചുകൊണ്ട് കുഷ്ഠരോഗികളുടെ മുറിവുണക്കാനും വൈകല്യമകറ്റാനുമുള്ള നിരന്തരമായ പരിശ്രമത്തില്‍ പങ്കുചേരാന്‍ സന്ദേശം എല്ലാ മനുഷ്യസ്നേഹികളെയും ക്ഷണിക്കുന്നു. രോഗഗ്രസ്തരായ വ്യക്തികളെയും കുടുംബങ്ങളെയും അന്തസ്സോടെ ജീവിക്കാനും വളരാനും സഹായിക്കുക,
അവരെ പുനഃരധിവസിപ്പിക്കുക....ഈ രണ്ടു മുന്‍ഗണനകളുമായിട്ടാണ് ആഗോളതലത്തില്‍ സമിതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് സന്ദേശം വ്യക്തമാക്കി. യുഎന്നിന്‍റെ ലോകാരോഗ്യ സംഘടന WHO 2011 മുതല്‍ 2015-വരെ അഞ്ചു വര്‍ഷക്കാലം കുഷ്ഠരോഗ നിര്‍മ്മാജ്ജനത്തിനായുള്ള തീവ്രയത്നത്തില്‍ വ്യാപൃതമാകുന്നതും, ‘കുഷ്ഠരോഗമില്ലാത്ത പുതിയൊരു ലോക’ത്തിന്‍റെ സ്വപ്നസാക്ഷാത്ക്കാരത്തിലുള്ള സംഘടിതമായ പരിശ്രമത്തിന്‍റെ പ്രതീകമാണെന്ന് സമിതിയുടെ പ്രസിഡന്‍റ്, റെനേ സ്റ്റെഹേല്ലി സന്ദേശത്തില്‍ പ്രത്യാശിച്ചു.







All the contents on this site are copyrighted ©.