2011-01-26 15:19:03

വിശ്വപ്രകാശത്തിന്‍റെ ഏഷ്യന്‍ പതിപ്പ്


ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനായ പീറ്റര്‍ സീവാള്‍ഡിനു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ അഭിമുഖസംഭാഷണങ്ങളുടെ പുസ്തകരൂപത്തിന്‍റെ പ്രത്യേക പതിപ്പ് ഇന്ത്യയില്‍ പ്രകാശനം ചെയ്തു. ജനുവരി ഇരുപതാം തിയതി വ്യാഴാഴ്ച വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വില്ലൃം ജോസഫ് ലെവാദയാണ് ബാഗ്ലൂരില്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ക്രൈസ്തവ സാഹിത്യ പ്രസാദ്ധകര്‍ Asian Trading Corporation (ATC) ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കട്ടികുറഞ്ഞ പുറംചട്ടയോടെ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ വത്തിക്കാന്‍റെ ഔദ്യോഗീക പ്രസാധകരുടെ അംഗീകാരം നേടിയ പ്രഥമ പ്രസാധകരാണ് എ.റ്റി.സി. കട്ടികൂടിയ പുറംചട്ടയോടെ 450 രൂപയ്ക്കും കട്ടികുറഞ്ഞ പുറംചട്ടയോടെ 250 രൂപയ്ക്കുമാണ് പുസ്തകം ലഭ്യമാക്കിയിരിക്കുന്നത്.







All the contents on this site are copyrighted ©.