2011-01-26 17:11:36

മോസ്ക്കോയ്ക്ക് മാര്‍പാപ്പയുടെ സാന്ത്വനം


ജനുവരി ഇരുപ്പത്തിനാലാം തിയതി റഷ്യന്‍ ഫെഡറേഷന്‍റെ തലസ്ഥാനമായ മോസ്ക്കോയില്‍ മുപ്പതിലധികം പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ വഴി റഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ് ദിമിത്രി അനത്തോലെവിക്ക് മെദ്വെദേവിനയച്ച സന്ദേശത്തിലൂടെയാണ് ആക്രമണത്തില്‍ വേദനിക്കുന്ന റഷ്യന്‍ ജനതയോട് മാര്‍പാപ്പ തന്‍റെ അനുശോചനം അറിയിച്ചത്. നിഷ്ഠൂരമായ ആക്രണത്തെ ശക്തമായഭാഷയില്‍ അപലപിച്ച മാര്‍പാപ്പ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനയും സമാശ്വാസവും ഉറപ്പുനല്‍കി.







All the contents on this site are copyrighted ©.