2011-01-26 17:08:39

പ്രേഷിതപ്രവര്‍ത്തനം കത്തോലീക്കാ പൗരോഹിത്യത്തിന്‍റെ അവിഭാജ്യഘടകം


അപ്പസ്തോലീക പ്രവര്‍ത്തനത്തിന്‍റയും പ്രേഷിതത്വത്തിന്‍റെയും തീക്ഷണത വൈദീകരില്‍ ഊര്‍ജ്ജ്വസ്വലമായിരിക്കണമെന്ന് വൈദീകര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘം. വൈദീകര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘം പുറപ്പ‍െടുവിപ്പിച്ച പ്രത്യേക സര്‍ക്കുലറിലാണ് വൈദീകരുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 2009ല്‍ നടന്ന ആഗോള വൈദീക സമ്മേളനത്തിന്‍റെ പ്രമേയവും സമ്മേളനമധ്യേ മാര്‍പാപ്പ നല്‍കിയ ആഹ്വാനങ്ങളും കേന്ദ്രീകരിച്ചാണ് സര്‍ക്കുലര്‍ രൂപീകരിച്ചിരിക്കുന്നതെന്ന് സന്ദേശത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച് വത്തിക്കാന്‍റെ മുഖപത്രമായ ഒസ്സര്‍വത്തോരെ റോമാനോയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വൈദീകര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മൗറോ പിയാചെന്‍സെ വിശദീകരിച്ചു. സഭ ഇന്നു നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളെ നേരിടാന്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തപ്പെടുത്തേണ്ടതാവശ്യമാണെന്ന് സന്ദേശം വ്യക്തമാക്കുന്നു. അനേകം പദ്ധതികള്‍ രൂപീകരിക്കുന്നതിലല്ല ക്രിസ്തു ശിഷ്യന്‍മാരെന്ന നിലയില്‍ ജീവിക്കുകയും പ്രാര്‍ത്ഥിക്കുകയും സഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് സഭയുടെ പ്രേഷിത സ്വഭാവമെന്നും സര്‍ക്കുലര്‍ വിശദീകരിക്കുന്നുണ്ട്.







All the contents on this site are copyrighted ©.