2011-01-26 18:58:18

നാസി ദുരന്താനുസ്മരണം
ജനുവരി 27


26 ജനുവരി 2011
നാസി ദുരന്തത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്നത്, സമൂഹത്തില്‍ ഇനിയും ജനങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടാതിരിക്കുന്നതിനെന്ന്, നാവി പിള്ളൈ, ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ സെക്രട്ടറി പത്രപ്രസ്താവനയിലൂടെ അറിയിച്ചു. ജനുവരി 27-ാം തിയതി ഐക്യ രാഷ്ട്ര സംഘടന ആചരിക്കുന്ന നാസി ദുരന്തത്തിന്‍റെ അനുസ്മരണവുമായി ബന്ധപ്പെട്ട് ജനുവരി 26-ാം തിയതി ബുധനാഴ്ച പുറത്തിറക്കിയ ഒരു മാധ്യമക്കുറിപ്പിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.
ഇനിയും ലോകത്ത് അസഹിഷ്ണുതയും, വംശീയവാദവും അന്യവംശ വിദ്വേഷവും വളരാതിരിക്കുവാനുള്ള ഒരു താക്കീതാണ്, നിര്‍ദ്ദോഷികളായ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്മാരും കൂട്ടക്കൊലചെയ്യപ്പെട്ട നാസി തടങ്കറകളുടെ ദുഃഖസ്മരണയെന്ന് അദ്ദേഹം സന്ദേശത്തില്‍ വെളിപ്പെടുത്തി. 1930 മുതല്‍ 40വരെയുള്ള കാലയളവില്‍ യൂറോപ്പിലാണ് ലോകമനസ്സാക്ഷിയെ ഇന്നും വേദനിപ്പിക്കുന്ന കൂട്ടക്കുരുതികള്‍ നടന്നതെന്ന് അദ്ദേഹം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
 







All the contents on this site are copyrighted ©.