2011-01-26 15:22:48

ആദിമ ക്രൈസ്തവരുടെ കൂട്ടായ്മ സഭൈക്യസംരംഭങ്ങള്‍ക്കു മാതൃക


 


കത്തോലീക്കാ സഭയുമായി ലൂഥറന്‍ സഭ നടത്തുന്ന സംവാദങ്ങളില്‍ പ്രകടമാകുന്ന പുരോഗതിയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച മാര്‍പാപ്പ റോമില്‍ സഭൈക്യവാര പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ അവരുടെ സാന്നിദ്ധ്യത്തിനും പ്രത്യേകം നന്ദി പറഞ്ഞു. ക്രൈസ്തവര്‍ക്കിടയിലുള്ള വിഭജനങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ പൂര്‍ണ്ണതയ്ക്കു വിഘാതം സൃഷ്ടിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ പരിശുദ്ധാത്മാവ് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് സഭൈക്യസംരംഭത്തില്‍ മുന്നോട്ടുപോയിക്കൊണ്ട് ഈ പ്രതിസന്ധി മറികടക്കാനാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
അപ്പസ്തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയിലുള്ള ഐക്യമായിരുന്നു ആദിമക്രൈസ്തവരുടെ മുഖമുദ്രകളെന്ന് അനുസ്മരിച്ച മാര്‍പാപ്പ ആദിമ സഭയില്‍ ദൃശ്യമായിരുന്നതുപോലെ ക്രിസ്തുശിഷ്യന്‍മാരുടെ പ്രകടമായ ഐക്യം സഭൈക്യയാത്രയുടെ സാക്ഷൃമായിരിക്കട്ടെയെന്നും ആശംസിച്ചു.







All the contents on this site are copyrighted ©.