2011-01-19 13:57:04

സമഗ്ര മാനവവികസനത്തിനുവേണ്ടി യുനെസ്ക്കോ പ്രവര്‍ത്തിക്കണെമെന്ന് വത്തിക്കാന്‍


യുനെസ്ക്കോ (ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസക്കാരീക വിഭാഗം) മേധാവി ഇറീന ബൊക്കോവ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ജനുവരി പതിനേഴാം തിയതി തിങ്കളാഴ്ച രാവിലെയാണ് മാര്‍പാപ്പ അവര്‍ക്ക് കൂടിക്കാഴ്ച അനുവദിച്ചത്. തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ, വത്തിക്കാന്‍ വിദേശ കാര്യാലത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ദൊമിനിക്ക് മെംബേര്‍ത്തി എന്നിവരെയും സന്ദര്‍ശിച്ച ഇറീന ബൊക്കോവ, വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസക്കാരീക മേഖലകളില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ പങ്കാളിത്തത്തോടെ യുനെസ്ക്കോ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവരോടു പങ്കുവയ്ച്ചു. സമഗ്രമാനവ വികസനത്തിനു പ്രാധാന്യം നല്‍കികൊണ്ട് എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത, പ്രകൃതി സംരക്ഷണം, ആഗോള സാംസ്ക്കാരീക പൈതൃകങ്ങളുടെ സംരക്ഷണം, സംസ്ക്കാരങ്ങള്‍ തമ്മിലുള്ള സംവാദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അവര്‍ വത്തിക്കാന്‍ പ്രതിനിധികളുമായി ചര്‍ച്ചചെയ്തുവെന്ന് വത്തിക്കാന്‍റെ ഔദ്യോഗീക വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ഡി അറിയിച്ചു.







All the contents on this site are copyrighted ©.