2011-01-19 13:30:29

ദൈവജനംമുഴുവനും സുവിശേഷ പ്രചരണ ദൗത്യത്തിനുവിളിക്കപ്പെട്ടവരാണെന്ന് മാര്‍പാപ്പ


 
ജനുവരി പതിനേഴാം തിയതി തിങ്കളാഴ്ച പന്ത്രണ്ടു മണിക്ക് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ Cammino Neocatecumenale നവജ്ഞാനസ്നാനാര്‍ത്ഥികളുടെ പ്രസ്ഥാനത്തിലെ അംഗങ്ങളുമായി ഒരു പ്രത്യേക കൂടിക്കാഴ്ച നടത്തി. സംഘടനയുടെ സ്ഥാപകരായ കിക്കോ അര്‍ഗ്വേലോ, കാര്‍മ്മെന്‍ എര്‍നാണ്ടെസ്, ഫാദര്‍ മാരിയോ പെസ്സി എന്നിവരോടൊപ്പം നൂറ്റി ഇരുപതോളം രാജ്യങ്ങളില്‍നിന്നുള്ള ഇതര ഭാരവാഹികളും കൂടാതെ ഈ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സെമിനാരിയംഗങ്ങളും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. ഉത്ഥിതനായ ക്രിസ്തു ശിഷ്യന്‍മാര്‍ക്കു നല്‍കിയ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്ന കല്‍പന നവമായി ഏറ്റുവാങ്ങുന്ന ഈ സംഘാംങ്ങള്‍ മാര്‍പാപ്പയോടു അവര്‍ക്കുള്ള ഐക്യദാര്‍ഢ്യം വീണ്ടും ഏറ്റുപറയുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ച മാര്‍പാപ്പ അവര്‍ സാര്‍വ്വത്രീകസഭയ്ക്കു നല്‍കുന്ന വിവിധങ്ങളായ സംഭാവകളും പ്രത്യകം പരാമര്‍ശിച്ചു. ബുദ്ധിമുട്ടേറിയതും വിഷമകരവുമായ സാഹചര്യങ്ങളിലേക്ക് പ്രഷിതപ്രവര്‍ത്തനത്തിനും സുവിശേഷവല്‍ക്കരണത്തിനുമായി പോകുന്ന സംഘനാംഗങ്ങളെ പ്രശംസിച്ചു സംസാരിച്ച പാപ്പ മാമ്മോദീസാ വഴി സഭയില്‍ അംഗങ്ങളായ ദൈവജനംമുഴുവനും സുവിശേഷ പ്രചരണ ദൗത്യത്തിനുവിളിക്കപ്പെട്ടവരാണെന്നും അനുസ്മരിച്ചു. കൂടിക്കാഴ്ചാവേളയില്‍ സംഘടനയില്‍ അംഗങ്ങളായ ഇരുന്നൂറ്റി മുപ്പത് കുടുംബങ്ങളെയും പതിമൂന്ന് മിഷ്യന്‍ അദ് ജെന്തെസ് ജനതകള്‍ക്കായുള്ള പ്രേഷിതത്വസംഘങ്ങളെയും നാല്‍പ്പത്തിയാറു രാജ്യങ്ങളിലേക്ക് പ്രേഷിതപ്രവര്‍ത്തനത്തിനായി മാര്‍പാപ്പ അയച്ചു. ഇതിനുമുന്‍പ് അറുന്നൂറോളം കുടുംബങ്ങളെ ബെനഡിക്ട് പതിനാറാമന്‍ പാപ്പയും ജോണ്‍പോള്‍ രണ്ടാമന്‍മാര്‍പാപ്പയും പ്രേഷിതപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ട്.







All the contents on this site are copyrighted ©.