2011-01-19 13:24:55

അയ്യപ്പഭക്തര്‍ക്കുവേണ്ടി കേരളകത്തോലിക്കര്‍ പ്രാര്‍ത്ഥിക്കുന്നു


മകരജ്യോതി ദര്‍ശനം കഴിഞ്ഞുമടങ്ങവെ ഇടുക്കിയിലെ വണ്ടിപ്പെരിയാറിനു സമീപം പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലുംപ്പെട്ടു മരണമടഞ്ഞ അയ്യപ്പഭക്തര്‍ക്കുവേണ്ടി കേരളത്തിലെ കത്തോലീക്കാ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തി. കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ചു ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്‍റ‍് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് തോമാസ് മാര്‍ കുറിലോസ് എന്നിവര്‍ സംയുക്തമായി നടത്തിയ അഭ്യര്‍ത്ഥയനുസരിച്ചാണ് ഇടുക്കിയില്‍ മരണമടഞ്ഞ അയ്യപ്പ ഭക്തര്‍ക്കുവേണ്ടി ജനുവരി പതിനാറാം തിയതി ഞായറാഴ്ച കേരളത്തിലെ സീറോമലബാര്‍, സീറോ മലങ്കര, ലത്തീന്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തിയത്. പതിനാലാം തിയതി വെള്ളിയാഴ്ച പുലര്‍ച്ചെ പുല്ലുമേട്ടിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടു നൂറിലധികം അയ്യപ്പഭക്തര്‍ മരണമടഞ്ഞിരുന്നു







All the contents on this site are copyrighted ©.