2011-01-19 18:08:43

നയതന്ത്ര പ്രാതിനിധ്യം
അപൂര്‍വ്വവും സുപ്രധാനവുമായ
ഉത്തരവാദിത്വം


19 ജനുവരി 2011
മനുഷ്യാസ്ഥിത്വത്തിന്‍റെയും ചരിത്രത്തിന്‍റെയും കേന്ദ്രമായ ക്രിസ്തുവിലേയ്ക്ക് നമ്മെ അടുപ്പിക്കുന്നത് പ്രാര്‍ത്ഥനയാണെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആഹ്വാനംചെയ്തു..
ജനുവരി 18-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം റോമില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്ര പ്രതിനിധികളുടെ പരിശീലനകേന്ദ്രത്തിലെ (Pontifical Ecclesiastical Academy-യിലെ) വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം ഉദ്ബോധിപ്പിച്ച്. പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്ര പ്രതിനിധികളായി വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുവാനുള്ള അപൂര്‍വ്വവും സുപ്രധാനവുമായ ഉത്തരവാദിത്വത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വൈദീകരായ വിദ്യാര്‍ത്ഥികളെ അനുസ്മരിപ്പിച്ചു. ലോക യാഥാര്‍ത്ഥ്യങ്ങളുടെ മദ്ധ്യേ സഭ ജീവിച്ചുകൊണ്ട്, അവയെ ക്രിസ്തുവാകുന്ന പൂര്‍ണ്ണതയിലേയ്ക്ക് തിരിച്ചുവിടാനുള്ള ദൗത്യത്തില്‍ നേരിട്ട് പങ്കുചേരാണ്ടവര്‍ അവരാണെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആഹ്വാനംചെയ്തു.
‘തന്നോടുകൂടെ അല്ലാത്തവര്‍, തനിക്ക് എതിരാണെന്ന,’ ക്രിസ്തുവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സഭാസേവനത്തിനുള്ളവര്‍ സഭയോടും ക്രിസ്തുവിനോടും മനസ്സിലും ഹൃദയത്തിലുമുള്ള ഏകാഗ്രതയോടെ ചേര്‍ന്നു നില്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.
പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികളായി പ്രവര്‍ത്തിക്കേണ്ടവര്‍ തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും കഠിനാദ്ധ്വാനത്തിലും വളര്‍ന്ന്, പ്രാദേശിക സഭയോടും ജനങ്ങളോടും അവരുടെ വൈവിദ്ധ്യമാര്‍ന്ന സംസ്ക്കാരങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണെന്ന് പൊന്തിഫിക്കല്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥികളെ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അനുസ്മരിപ്പിച്ചു.
വ്യക്തി താല്പര്യങ്ങളെല്ലാം അവഗണിച്ച് ഗുരുവും നാഥനുമായ ക്രിസ്തുവിനെ പൂര്‍ണ്ണമായി അനുകരിച്ച അക്കാഡമിയുടെ മദ്ധ്യസ്ഥന്‍, സന്യാസശ്രേഷ്ഠനായ വിശുദ്ധ ആന്‍റെണിയുടെ മഹനീയ മാതൃക കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ചൂണ്ടിക്കാട്ടി.All the contents on this site are copyrighted ©.