2011-01-13 20:25:23

കര്‍ദ്ദിനാള്‍ തോപ്പോ
സി.സി.ബി.ഐ-യുടെ പ്രസിഡന്‍റ്


12 ജനുവരി 2011
കര്‍ദ്ദിനാള്‍ തെലെസ്ഫോര്‍ തോപ്പോ, റാഞ്ചി ആര്‍ച്ചുബിഷപ്പ് ഭാരത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി ccbi, conference of the catholic bishops of India-യുടെ പുതിയ പ്രസിഡന്‍റായി നിയുക്തനായി. മുന്‍-പ്രസിഡന്‍റ്, മുംമ്പൈ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ കാലപരിധി തീര്‍ന്നതിനെ തുടര്‍ന്ന് ജനുവരി 10-ാം തിയതി ഞായറാഴ്ച ചെന്നൈയിലെ സാന്‍തോമില്‍വച്ചു നടന്ന തിരഞ്ഞെടുപ്പിലാണ് റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ തെലസ്ഫോര്‍ തോപ്പോ പുതിയ പ്രസിഡന്‍റായി നിയമിതനായത്. ഗോവയുടെ പാത്രിയര്‍ക്കിസ്, ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി, ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. കേളത്തിലെ കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍
ഭാരതത്തിലെ ലത്തീന്‍ മെത്രാന്മാരുടെ സംഘടനയായ ccbi, conference of the catholic bishops of India-യുടെ ജനറല്‍ സെക്രട്ടറിയായും നിയമിതനായി. കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ പ്രഥമ മെത്രാനാണ് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍. അദ്ദേഹം കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി kcbc-യുടെ സെക്രട്ടറി ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരതത്തില്‍ മൂന്നു റീത്തുകള്‍, ലത്തീന്‍ സീറോ മലബാര്‍, മലങ്കര റീത്തുകള്‍ ചേര്‍ന്നുള്ള കത്തോലിക്കാ മെത്രാന്മാരുടെ സംഘടയാണ് cbci Catholic Bishops Conferece of India. ഭാരതത്തിലെ ലത്തീന്‍ റീത്തിലെ രൂപതാദ്ധ്യക്ഷന്മാരുടെ സമ്മേളനമാണ് ccbi Conference of the Catholic Bishops of India.







All the contents on this site are copyrighted ©.