2011-01-13 20:17:47

ഐക്യരാഷ്ട്ര സംഘടനയുടെ
ഹെയ്ത്തി ദുരന്താനുസ്മരണം


12 ജനുവരി 2011
ജനുവരി 12-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.30 ന്,
ഹെയിത്തിയെ ഭൂകമ്പദുരന്തം വിഴുങ്ങിയ 2010 ജനുവരി 12-ാം തിയതിയുടെ സമാന്തര സമയത്താണ് ഐക്യ രാഷ്ട്രസംഘടന ഹെയ്ത്തി അനുസ്മരണം ന്യൂയോര്‍ക്കില്‍ നടത്തിയത്. സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ യുഎന്‍ ആസ്ഥാനമന്ദിരത്തിലെ ഹെയ്ത്തി സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജീവന്‍ നഷ്ടമായ 3 ലക്ഷത്തോളം വരുന്ന ഹായിത്തിലെ ജനങ്ങളെയും അവര്‍ക്കൊപ്പം മരണമടഞ്ഞ 116 ഐക്യരാഷ്ട്ര സംഘടയുടെ സന്നദ്ധസേനാംഗങ്ങളെയും അനുസ്മരിച്ചുകൊണ്ട് 47 നിമിഷങ്ങള്‍, ഹെയ്ത്തി ഭൂകമ്പത്തിന്‍റെ സമയദൈര്‍ഘ്യത്തോളം, അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിശ്ശബ്ദമായ പ്രാര്‍ത്ഥനയില്‍ നിന്നു.
ഹെയ്ത്തിയുടെ ഇരുണ്ട ഈ കാലഘട്ടത്തില്‍ രാഷ്ട്രത്തെയും ജനങ്ങളെയും സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും ശോഭനമായ ഭാവിയിലേയ്ക്ക് ഉയര്‍ത്താന്‍ അവര്‍ക്കൊപ്പം നടക്കണമെന്ന് യുഎന്‍ സഹപ്രവര്‍ത്തകരോടും ലോക രാഷ്ട്രങ്ങളോടും ബാന്‍ കീ മൂണ്‍ അനുസ്മരണ ചടങ്ങില്‍ അഭ്യര്‍ത്ഥിച്ചു.
 







All the contents on this site are copyrighted ©.