2011-01-12 12:42:30

ദൈവദൂഷണക്കുറ്റത്തിനെതിരേ ശബ്ദമുയര്‍ത്തിയ പാക്കിസ്ഥാന്‍ ഗവര്‍ണര്‍ കൊല്ലപ്പെട്ടു.


 ദൈവദൂഷണക്കുറ്റത്തിനെതിരേ ശബ്ദമുയര്‍ത്തുകയും ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസീയാ ബീബിയുടെ മോചനത്തിനുവേണ്ടി അഭ്യര്‍ത്ഥിക്കുകയും ചെയ്ത പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസ്സീറിനെ അദ്ദേഹത്തിന്‍റെ തന്നെ അംഗരക്ഷകന്‍ ജനുവരി നാലാം തിയതി ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ വച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. ഗവര്‍ണറുടെ കൊലപാതകത്തോടെ ആരെങ്കിലും ദൈവദൂഷണകുറ്റത്തിനെതിരേ സംസാരിക്കുന്നത് അസാധ്യമായിരിക്കുകയാണെന്ന് ലാഹോറിലെ ആര്‍ച്ച് ബിഷപ്പ് ജെ. സല്‍ദാഹ വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാഞ്ചാബ് ഹൈകക്ോടതി ആസീയാ ബീബിയെ വധശിക്ഷയ്ക്കു വിധിച്ചതിനെ തുടര്‍ന്ന് ദൈവദൂഷണക്കുറ്റത്തിനെതിരെ പൊതുജനവികാരം ഉണര്‍ന്നിരുന്നെന്നും. കാര്യങ്ങള്‍ക്കു വ്യത്യാസം വരുമെന്നൊരു പ്രതീക്ഷയും ഇനിയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







All the contents on this site are copyrighted ©.