2011-01-12 12:07:42

ക്രൈസ്തവാക്യൈവാരപ്രാര്‍ത്ഥന


 രണ്ടായിരത്തി പതിനൊന്നാമാണ്ടിലെ ക്രൈസ്തവാക്യൈവാരപ്രാര്‍ത്ഥനയില്‍ ഉപയോഗിക്കാനുള്ള പ്രാര്‍ത്ഥനകളും പ്രകരണങ്ങളും ഗീതകകങ്ങളും പ്രസിദ്ധീകരിച്ചു. അപ്പസ്തോലന്‍മാരുടെ നടപടിപ്പുസ്തകത്തിലെ രണ്ടാം അദ്ധ്യായം നാല്‍പത്തിരണ്ടാം വാക്യം , അപ്പസ്തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥ എന്നിവയില്‍ അവര്‍ ഒന്നായി എന്ന വചനഭാഗമാണ് പ്രാര്‍ത്ഥനാവാരത്തിന്‍റെ പ്രമേയം. ക്രൈസ്തവാക്ക്യൈക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ക്രൈസ്തവ സഭകയുടെ ആഗോള സമിതി World Council of Churches യും സംയുക്തമായി പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രാര്‍ത്ഥനകളില്‍ പ്രാദേശീക സഭൈക്യ സംരഭങ്ങളുടെനിലയും ആരാധനാക്രമരീതികളും പരിഗണിച്ചുകൊണ്ട് വേണ്ട മാറ്റങ്ങള്‍വരുത്താന്‍ ദേശീയ സഭൈക്യസമിതികളെ ക്ഷണിച്ചിട്ടുണ്ട്.
പരബരാഗതമായി ജനുവരി പതിനെട്ടുമുതല്‍ ഇരുപത്തയഞ്ചുവരെയുള്ള ദിവസങ്ങളാണ് ക്രൈസ്തവാക്യൈത്തിനു വേണ്ടിയുളള പ്രാര്‍ത്ഥനാവാരമായി ആചരിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ പെന്തക്കൊസ്താദിനത്തിനടുത്തുവരുന്ന ദിനങ്ങളും ക്രൈസ്തവാക്യൈത്തിനു വേണ്ടിയുളള പ്രാര്‍ത്ഥനാവാരമായി കൊണ്ടാടാറുണ്ട്.







All the contents on this site are copyrighted ©.