2011-01-12 18:56:36

ഈജിപ്തിന്‍റെ സ്ഥാനപതി
വത്തിക്കാനില്‍നിന്നും മടങ്ങി


12 ജനുവരി 2011
ഈജിപ്തിലെ ജനങ്ങളുടെ ക്ലേശങ്ങളില്‍ വത്തിക്കാന്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നുവെന്ന് വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മമ്പേര്‍ത്തി ഒരു കൂടിക്കാഴ്ചയില്‍ പ്രസ്താവിച്ചു. ജനുവരി 11-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം, വത്തിക്കാനിലേയ്ക്കുള്ള ഈജിപ്തിന്‍റെ സ്ഥാനപതി ലാമിയാ ഹമാദയുമായി വത്തിക്കാനില്‍ നടത്തിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി ഇപ്രകാരം പ്രസ്താവിച്ചത്. അടിയന്തിരമായി ഈജിപ്തിന്‍റെ തലസ്ഥാനമായ കെയിറോയിലേയ്ക്ക് പുറപ്പെടുകയായിരുന്ന ഈജിപ്തിന്‍റെ സ്ഥാനപതി, അലക്സാന്‍ഡ്രിയായില്‍ ക്രൈസ്തവര്‍ക്കുനേരെ നടന്ന ആക്രമണങ്ങളിലുള്ള ദുഃഖം രേഖപ്പെടുത്തി,
സംഭവസ്ഥലം നേരില്‍ സന്ദര്‍ശിച്ച് മാര്‍പാപ്പയുടെ ഇടപെടലുകളുടെ ഫലം വിലയിരുത്തി, ഈജിപ്തിലും, പൊതുവെ മദ്ധ്യപൂര്‍വ്വദേശത്തുമുള്ള ക്രൈസ്തവരുടെ സംരക്ഷണത്തിനായി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ലാമിയാ ഹമാദ അറിയിച്ചു. സംഘട്ടനങ്ങള്‍ ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഈജിപ്തിലെ സര്‍ക്കാര്‍ എടുത്തിട്ടുള്ള നടപടികളില്‍ വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ചബിഷപ്പ് മമ്പേര്‍ത്തി സംതൃപ്തി രേഖപ്പെടുത്തി.







All the contents on this site are copyrighted ©.