2011-01-12 12:46:43

ആര്‍ച്ച് ബിഷപ്പ് ജ്യോവോ ബ്രാസ്സ് സമര്‍പ്പിത അപ്പസ്തോലീക ജീവിതസമൂഹങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പുതിയ അദ്ധ്യക്ഷന്‍


 സമര്‍പ്പിത അപ്പസ്തോലീക ജീവിതസമൂഹങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പുതിയ അദ്ധ്യക്ഷനായി ആര്‍ച്ച് ബിഷപ്പ് ജ്യോവോ ബ്രാസ്സ് ദെ ആവിസ്സിനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. ബ്രസീല്‍ സ്വദേശിയായ ദെ ആവിസ്സ് 2004 മുതല്‍ ബ്രസീലിലെ ബ്രസീലീയ അതിരൂപതാധ്യക്ഷനായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
സമര്‍പ്പിത അപ്പസ്തോലീക ജീവിതസമൂഹങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ഫ്രാങ്ക് റോഡേ പ്രായപരിധിയെത്തി വിരമിച്ചതിനെത്തുടര്‍ന്നാണ് പാപ്പ പുതിയ നിയമനം നടത്തിയത്.







All the contents on this site are copyrighted ©.