2010-12-29 18:41:40

മാര്‍പാപ്പയുടെ 2010-ാമാണ്ട്


 29 ഡിസംബര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 2010-ാമാണ്ട്, അപ്പസ്തോലിക യാത്രകളാലും പ്രബോധനങ്ങളാലും സമ്പന്നമെന്ന്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പോര്‍ഡി, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി പറഞ്ഞു.
ഡിസംമ്പര്‍ 28-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ ഒരഭിമുഖത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇപ്രകാരം വിലയിരുത്തിയത്. 5 അന്തര്‍ദേശീയ യാത്രകളും, ഇറ്റലിയില്‍ നടത്തിയ 4 അജപാലന സന്ദര്‍ശനങ്ങളും, 45 പൊതുകൂടിക്കാഴ്ചാ പ്രഭാഷണങ്ങളും, പ്രകാശനംചെയ്യപ്പെട്ട രണ്ടു പുസ്തകങ്ങളും (Jesus of Nazareth, The Light of the World), മദ്ധ്യപൂര്‍‍വ്വദേശത്തിനുവേണ്ടിയുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനവും, എണ്ണമറ്റ അഭിമുഖങ്ങളും കൂടിക്കാഴ്ചകളും മാര്‍പാപ്പയുടെ കഴിഞ്ഞൊരു വര്‍ഷത്തെ സമ്പന്നമാക്കുന്നുവെന്ന് പരിശുദ്ധ സിംഹാനത്തിന്‍റെ വക്താവും, വത്തിക്കാന്‍ മാധ്യമങ്ങളുടെ ഡയറക്ടര്‍ ജനറലുമായ
ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ പ്രസ്താവിച്ചു.
കുട്ടികളുടെ ലൈംഗീക പീഡനംമൂലം സഭയിലുണ്ടായ ഉതപ്പ് മാര്‍പാപ്പയെ കഴിഞ്ഞൊരു വര്‍ഷത്തില്‍ ഏറെ ആകുലപ്പെടുത്തിയെങ്കിലും, പ്രശ്നപരിഹാരത്തിനും, ആഴമായ നവീകരിണത്തിനും, പീഡിപ്പിക്കപ്പെട്ടവരോട് അനുരഞ്ജനപ്പെട്ട് അവരുടെ മുറിവുണക്കുന്നതിന് തുടര്‍ന്നും പരിശ്രമിക്കുകയാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ പ്രസ്താവിച്ചു.
ശാശ്വതമായ ലോകസമാധാനത്തിന് അടിസ്ഥാനപരമായും മതസ്വാതന്ത്ര്യം എവിടെയും മാനിക്കപ്പെടണമെന്ന ആഹ്വാനം, മാര്‍പാപ്പയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രബോധനങ്ങളുടെ കാതലാണെന്ന് ഫാദര്‍ ലൊമ്പ‍ാ‍‍ര്‍ഡി വെളിപ്പെടുത്തി.







All the contents on this site are copyrighted ©.