2010-12-28 13:55:09

ആരാധനക്രമത്തിന്‍റെ പാവനത മാര്‍പാപ്പയ്ക്കു പ്രധാനം


പുതുമയെയും പഴമയെയും ഒരുപോലെ സ്വാംശീകരിക്കുന്ന ആരാധനാക്രമമാണ് മാര്‍പാപ്പ ആഗ്രഹിക്കുന്നതെന്ന് ആരാധനാ ക്രമത്തിനും കൂദ്ദാശകള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ അന്തോണിയോ കാനിസാരെസ് ലൊവേര ഇറ്റലിയിലെ പ്രസിദ്ധ കോളമെഴുത്തുകാരനും ബ്ലോഗഗറുമായ അന്ദ്രേയ തോര്‍നേലിക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. രണ്ടാം വത്തിക്കാന്‍ സൂന്നഹദ്ദോസിനെ തുടര്‍ന്ന് ആരാധനാ ക്രമങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താനും സര്‍ഗ്ഗ വൈഭവത്താല്‍ ധ്രുതഗതിയിലുള്ള മാറ്റങ്ങള്‍ വരുത്താനുമുള്ള അമിതമായ ശ്രമങ്ങള്‍ പ്രകടമാണെന്നും എന്നാല്‍ മാര്‍പാപ്പ ആഗ്രഹിക്കുന്നത് ദൈവാരാധനയുടെ തനിമയും പാവനതയും നിലനിര്‍ത്തിക്കൊണ്ടുള്ള ആരാധനാക്രമമാണെന്നും വിശദ്ദീകരിച്ച കര്‍ദ്ദിനാള്‍ ആരാധനാക്രമത്തില്‍ ഗ്രിഗോറിയന്‍ ഗീതങ്ങള്‍ പോലെയുള്ള പാവനമായ സംഗീതത്തിനും നിശബ്ദതയ്ക്കും പ്രാധാന്യം നല്‍കുവാനും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കു താല്‍പര്യമുണ്ടെന്നും പരാമര്‍ശിച്ചു. പ്രമുഖ ഇറ്റാലിയന്‍ ദിനപത്രമായ ഇല്‍ ജോര്‍ണാലെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്.







All the contents on this site are copyrighted ©.