2010-12-23 19:50:10

മദ്യത്തെ മാന്യതയാക്കുന്ന
മലയാളി


23 ഡിസംമ്പര്‍ 2010
മനുഷ്യന്‍റെ വളര്‍ച്ചയ്ക്ക് തടസ്സമായിവരുന്ന എന്തിനെതിരെയും ശബ്ദമുയര്‍ത്തുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി.
2011 ജനുവരി 30-ം തിയതി ഞായറാഴ്ച കെസിബിസി ആചരിക്കുന്ന മദ്യവിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ഈ പ്രസ്താവന ഉയര്‍ന്നത്. മനുഷ്യ ജീവന്‍ അതിന്‍റെ സമ്പൂര്‍ണ്ണതയില്‍ രൂപപ്പെടുത്തുവാന്‍ സഭ എന്നും തല്പരയാണെന്നും, ജീവന്‍റെ സമൃദ്ധി അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ സഭയൊരു പ്രവാചക ശബ്ദമായി സമൂഹത്തില്‍ നില്ക്കുമെന്നും സന്ദേശത്തില്‍ കേരള കത്തോലിക്കാ മെത്രാന്മാരുടെ മദ്യവിരുദ്ധ സമിതി പ്രസ്താവിച്ചു.
മദ്യത്തെ മാന്യതയാക്കുന്ന മലയാളി ഒരു മരണ സംസ്കാരമാണ് വളര്‍ത്തുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന സന്ദേശം, മദ്യംമൂലം തകരുന്ന വ്യക്തികള്‍, കുടുംബങ്ങള്‍, വിവാഹ ബന്ധങ്ങള്‍, മദ്യലഹരിയില്‍ റോഡുകളില്‍ പൊലുഞ്ഞുപോകുന്ന മനുഷ്യജീവിതങ്ങള്‍ എന്നിവയെക്കുറിച്ച് സന്ദേശം എണ്ണിപ്പറയുന്നുണ്ട്. സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും ഭദ്രത തകര്‍ക്കുന്ന മദ്യത്തെയും മദ്യമാഫിയയെയും വളര്‍ത്തുന്ന സര്‍ക്കാരിനെയും സര്‍ക്കാരിന്‍റെ നയത്തെയും ബിഷപ്പ് സെബാസ്റ്റൃന്‍‍ തെക്കത്തുശ്ശേരി ചെയര്‍മാനായുള്ള മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.







All the contents on this site are copyrighted ©.