2010-12-22 18:52:46

വത്തിക്കാനിലെ
ക്രിസ്തുമസ്സ്


22 ഡിസംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ക്രിസ്തുമസ്സ് പരിപാടികള്‍.
ഡിസംബര്‍ 24-ാം തിയതി വെള്ളിയാഴ്ച ഇറ്റലിയിലെ സമയം (അല്ലെങ്കില്‍ പ്രാദേശിക സമയം) രാത്രി 9 മണിക്ക് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ അര്‍പ്പിക്കപ്പെടുന്ന ക്രിസ്തുമസ്സ് മഹോത്സവ ജാഗരപൂജ. മാര്‍പാപ്പ ദിവ്യബലിമദ്ധ്യേ വചനപ്രഘോഷണം നടത്തും. ക്രിബ്ബ് ഉദ്ഘാടനം.
ഡിസംമ്പര്‍ 25-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക്
പരമ്പരാഗതമായി മാര്‍പാപ്പമാര്‍ നല്കുന്ന ഊര്‍ബി ഏത് ഓര്‍ബി Urbi et Orbi, പട്ടണത്തിനും ലോകത്തിനുംവേണ്ടി എന്ന സന്ദേശ-വിളമ്പരമാണ്.
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ പ്രധാന മട്ടുപ്പാവില്‍നിന്നുമാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രമുള്ള
ഈ സന്ദേശവിളംമ്പരം നടത്തുക. സമാപനമായി പാപ്പ തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദവും നല്കും.
ഡിസംമ്പര്‍ 26-ാം തിയതി ഞായറാഴ്ച തിരുക്കുടുംമ്പത്തിന്‍റെ തിരുനാള്‍ ദിനത്തില്‍, ഉച്ചയ്ക്ക് 12 മണിക്ക് തന്‍റെ പഠനമുറിയുടെ ജാലകത്തില്‍നിന്നും മാര്‍പാപ്പ, വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിക്കുന്ന വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി നല്കുന്ന പതിവുള്ള തൃകാല പ്രാര്‍ത്ഥനാ സന്ദേശവും, ആശിര്‍വ്വാദവും നല്കും.
 







All the contents on this site are copyrighted ©.