2010-12-22 18:48:33

ഭിന്നതയ്ക്കപ്പുറം
പ്രത്യാശ വളര്‍ത്തണമെന്ന്


22 ഡിസംമ്പര്‍ 2010
സമൂഹത്തിലെ ഭിന്നതയുടെയും ഭീതിയുടെ മുറിവുകള്‍ക്കപ്പുറം പ്രത്യാശ വളര്‍ത്തണമെന്ന്, ലത്തീന്‍ പാത്രിയര്‍ക്കിസ്, ഫവത് തുവല്‍ ആഹ്വാനംചെയ്തു.
ഡിസംമ്പര്‍ 21-ാം തിയതി ചൊവ്വാഴ്ച ജെരൂസലേമില്‍ നല്കിയ ക്രിസ്തുമസ്സ് സന്ദേശത്തിലാണ് പാത്രിയര്‍ക്കീസ് ഫവത് തുവല്‍ ഇപ്രകാരം പ്രസ്താവിച്ചത്.
2010-ാമാണ്ട് അനുഗ്രഹത്തിന്‍റെ വര്‍ഷമാണെന്ന് സന്ദേശത്തില്‍ പരാമര്‍ശിച്ച പാത്രിയര്‍ക്കീസ്, മദ്ധ്യപൂര്‍വ്വ ദേശത്തിനുവേണ്ടി റോമില്‍ നടന്ന സിനഡ് സമ്മേളനം, പിഎല്‍ഒയും വത്തിക്കാനുമായി നടന്ന സമാധാന സന്ധിയുടെ നവീകരണം എന്നീ ചരിത്രസംഭവങ്ങള്‍ക്കൊപ്പം, ഹായ്ഫായിലുണ്ടായ അഗ്നിദുരന്തം, ഇസ്രായേല്‍-പലസ്തീന്‍ ബന്ധങ്ങളിലുണ്ടായ ഉലച്ചില്‍ എന്നിവയും അനുസ്മരിച്ചു. നല്ല പൗരന്മാരും ഒപ്പം വിശ്വാസികളുമെന്ന നിലയില്‍ അറബ്, ഇസ്രായേല്‍ രാജ്യങ്ങള്‍ പ്രത്യാശ കൈവെടിയാതെ ന്യൂനപക്ഷങ്ങളായ സമൂഹങ്ങളുടെ (മുസ്ലീം, ക്രിസ്ത്യാനി, യഹൂദ സമൂഹങ്ങളുടെ) സുസ്ഥിതിക്കും വളര്‍ച്ചയ്ക്കുമായി അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയില്‍ മുന്നേറണമെന്നും ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.