2010-12-22 18:41:18

പാപ്പയുടെ പരാമര്‍ശത്തിന്മേലുള്ള
വിവാദം മാധ്യമസൃഷ്ടമെന്ന്


22 ഡിസംമ്പര്‍ 2010
ദൈവിക ദാനമായ ലൈംഗീകതയുടെ നഷ്ടമായ മനോഹാരിത പുനരാവിഷ്കരിക്കാനാണ് മാര്‍പാപ്പ തന്‍റെ പുതിയ പുസ്തകത്തില്‍ (Luce del Mondo ലോകത്തിന്‍റെ പ്രകാശത്തില്‍ Light of the World) ശ്രമിച്ചതെന്ന് വത്തിക്കാന്‍റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘം വിവരിക്കുന്നു.
മാര്‍പാപ്പയുടെ പുതിയ പുസ്തകത്തില്‍ ക്രിതൃമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ചും ലൈഗീംകതയെക്കുറിച്ചുമുള്ള പരാമര്‍ശത്തിന്മേല്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടിയായിട്ടാണ്, ഡിസംമ്പര്‍ 21-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ വത്തിക്കാന്‍റെ
വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘം, ഇങ്ങനെ പ്രതികരിച്ചത്.
മാര്‍പാപ്പയുടെ ആശയങ്ങള്‍ സാഹചര്യത്തില്‍നിന്നും എടുത്തുമാറ്റിയുള്ള മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങള്‍ സാധാരണക്കാരില്‍ തെറ്റുധാരണകള്‍ വളര്‍ത്തിയിട്ടുണ്ടെന്ന് വിശ്വാസസംഘത്തിന്‍റെ പ്രസ്താവന കുറ്റപ്പെടുത്തി.
പാപ്പയുമായി അഭിമുഖം നടത്തിയ ജെര്‍മ്മന്‍ പത്രപ്രവര്‍ത്തകന്‍റെ ചോദ്യത്തിനു മറുപടിയായി ക്രിതൃമ ഗര്‍ഭ നിരോധനോപാധികളുടെ ഉപയോഗത്തെക്കുറിച്ചു പരാമര്‍ശിച്ചത് യാതൊരു വിധത്തിലും സഭയുടെ ധാര്‍മ്മിക നിലപാടില്‍ മാറ്റംവരുത്തുന്നതോ, അതിനെ ഖണ്ഡിക്കുന്നതോ അല്ലായെന്ന് പ്രസ്താവന വ്യക്തമാക്കി. അനൗപചാരികമായും ഒരഭിമുഖത്തിന്‍റെ സാഹചര്യത്തിലും മാര്‍പാപ്പ നല്കിയ ഉത്തരം സഭയുടെ ഔദ്യോഗിക പഠനമായോ, വിശ്വാസരഹസ്യമായോ വ്യാഖ്യാനിക്കുന്നതും ശരിയല്ലായെന്നും പ്രസ്താവന അറിയിച്ചു. മാരകമായ HIV രോഗബാധയുള്ള വ്യക്തികളുടെ ലൈംഗീകബന്ധപ്പെടലില്‍ ക്രിതൃമ ഗര്‍ഭ നിരോധനോപാധികള്‍ ഉപയോഗിക്കുന്നത് ന്യായീകരിച്ച മാര്‍പാപ്പ, അതേ പുസ്തകത്തിന്‍റെ ഭാഗത്തുതന്നെ Aids രോഗപ്രശ്നത്തില്‍ ക്രിതൃമ ഗര്‍ഭ നിരോധനോപാധികളുടെ ഉപയോഗം ഒരു പരിഹാരമല്ലായെന്നും വ്യക്തമാക്കുന്നുണ്ടെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി (Luce del Mondo p.117-119). പാവനമായ സ്നേഹത്തിന്‍റെ പ്രകടനമാണ് ലൈംഗീകതയെന്നും, അതിനെ തരംതാഴ്ത്തുന്ന ക്രിതൃമോപാധികള്‍ സഭ അംഗീകരിക്കുന്നില്ലെന്നും പുസ്തകത്തിന്‍റെ അതേ അദ്ധ്യായത്തില്‍ മാര്‍പാപ്പ പറഞ്ഞിട്ടുള്ളത് (LM p.119) മറച്ചുവയ്ക്കാനാവുന്നതല്ലെന്നും പ്രസ്താവന വ്യക്തമാക്കി.







All the contents on this site are copyrighted ©.