2010-12-22 18:45:03

നവജീവന്‍ നല്കാന്‍
മനുഷ്യരിലേയ്ക്കെത്തുന്ന ദൈവം


22 ഡിസംമ്പര്‍ 2010
പ്രതിസന്ധികളുടെ കാലയളവിലും നമ്മിലേയ്ക്ക് കടന്നുവരുന്ന ദൈവത്തെ സ്തുതിക്കണമെന്ന്, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്, ബര്‍ത്തലോമിയോ പ്രഥമന്‍ തന്‍റെ ക്രിസ്തുമസ്സ് സന്ദേശത്തില്‍ ആഹ്വാനംചെയ്തു. ഡിസംമ്പര്‍ 21-ാം തിയതി ചൊവ്വാഴ്ച, ഈസ്താംബൂളില്‍ നല്കിയ ക്രിസ്തുമസ്സ് സന്ദേശത്തിലാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ ഇപ്രകാരം ആഹ്വാനംചെയ്തത്. തന്‍റെ ച്ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ച ദൈവം ക്രിസ്തുമസ്സില്‍ നമ്മിലേയ്ക്കു വീണ്ടും കടന്നുവരുമ്പോള്‍ ലോകത്തെ നവീകരിക്കുകയും നമുക്ക് നവജീവന്‍ നല്കുകയും ചെയ്യുമെന്നത് ....അചഞ്ചലമായ ക്രൈസ്തവ വിശ്വാസമാണെന്ന് പാത്രിയര്‍ക്കിസ് സന്ദേശത്തില്‍ പ്രസ്താവിച്ചു. ബതലേഹം എന്ന വാക്കിന് ‘അപ്പത്തൊട്ടി’ എന്നര്‍ത്ഥമുണ്ടെന്നു വിവരിച്ച പാത്രിയര്‍ക്കിസ്, അനുദിന ജീവിതത്തില്‍ പ്രത്യേകിച്ച് ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചുവരുന്ന ഇക്കാലയളവില്‍ സഹോദരങ്ങള്‍ക്കായി അപ്പം പങ്കുവച്ചു പരസ്പരം സഹായിച്ചും ഈ ക്രിസ്തുമസ്സ് അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.