2010-12-21 09:41:20

മദ്ധ്യപ്രദേശ് വീണ്ടും
മതവിദ്വേഷത്തില്‍


20 ഡിസംമ്പര്‍ 2010
ലോകം ക്രിസ്തുമസ്സ് മഹോത്സവത്തിനൊരുങ്ങുമ്പോള്‍ ഭാരതത്തില്‍ വീണ്ടും ക്രൈസ്തവര്‍ക്ക് പീഡനം. ഡിസംമ്പര്‍ 17-ാംം തിയതി വെള്ളിയാഴ്ച മദ്ധ്യപ്രദേശിലെ സത്നാ രൂപതയില്‍ ഒഡഗാഡി ഇടവകയിലെ വികാരിയാണ് അര്‍ദ്ധരാത്രിയില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. ഉറങ്ങുകയായിരുന്ന 44 വയസ്സുള്ള ഫാദര്‍ തോമസ് ചിരട്ടവയലിനെ വിളിച്ചുണര്‍ത്തിയ 16 പേരോളം വരുന്ന ആക്രമിസംഘം തലക്കടിച്ചും ദേഹത്ത് മുറിവേല‍പ്പിച്ചും അര്‍ദ്ധപ്രാണനാക്കിയിട്ട് ഓടി രക്ഷപ്പെട്ടു. വൈദിക മന്ദിരത്തിലുണ്ടിയിരുന്ന അദ്ദേഹത്തിന്‍റെ മറ്റു സഹായികളെ പൂട്ടിയിട്ടശേഷമാണ് ഫാദര്‍ തോമസിനെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. വിശ്വാസത്തിന്‍റെ രക്തസാക്ഷിയെന്നറിയപ്പെടുന്ന സിസ്റ്റര്‍ റാണി മരിയ കൊലചെയ്യപ്പെട്ട സ്ഥലത്തിനു സമീപമാണ് സംഭവസ്ഥലമായ ഒഡഗാഡി ഗ്രാമം. മര്‍ദ്ദനമേറ്റ് ആശുപത്രയില്‍ കഴിയുന്ന ഫാദര്‍ തോമസ്സ് ചിരട്ടവയലില്‍ സത്നാ രൂപതാ വൈദികനും, കേരളത്തിലെ പാലാ സ്വദേശിയുമാണ്. പാവങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുകയും സേവനംചെയ്യുകയും ചെയ്യുന്നവരെ അകാരണമായി ആക്രമിക്കുന്നത് അനീതിയും നമ്മുടെ നാടിനുതന്നെ അപമാനകരവുമായ അധര്‍മ്മമാണെന്ന്, സംഭവത്തെ അപലപിച്ചുകൊണ്ട് സത്നാ തൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ആന്‍റെണി ചിറയത്ത് ഡിസംമ്പര്‍ 19-ാം തിയതി രാവിലെ തന്‍റെ കത്തീദ്രല്‍ ദേവാലയത്തിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.