2010-12-21 09:57:15

കര്‍ത്താവിന്‍റെ കരുത്തിനാല്‍
സഭ ഇനിയും നവീകരിക്കപ്പെടണമെന്ന് മാര്‍പാപ്പ


മനുഷ്യാസ്ഥിത്വത്തിന്‍റെ ഇരുണ്ട ഇക്കാലയളവില്‍ കര്‍ത്താവിന്‍റെ കരുത്തിനാല്‍ സഭ നവീകരിക്കപ്പെടണമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആഹ്വാനംചെയ്തു. ഡിസംമ്പര്‍ 20-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ ക്രിസ്തുരാജന്‍റെ നാമത്തിലുള്ള പ്രത്യേക ഹാളില്‍ റോമന്‍ കൂരിയായില്‍ പ്രവര്‍ത്തിക്കുന്ന കര്‍ദ്ദിനാളന്മാരും മെത്രാന്മാരുമായി നടത്തിയ പതിവുള്ള ക്രിസ്തുമസ്സ് കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം ആഹ്വാനംചെയ്തത്.

കര്‍ത്താവേ, ഉണര്‍ന്ന് അങ്ങയുടെ ശക്തിയോടെ ഞങ്ങളുടെ പക്കല്‍ വരണമേ,
Excite, Domine, potentiam suam, et venite…
എന്ന പരമ്പരാഗത ആഗമനകാല-പ്രാര്‍ത്ഥന ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ ക്രിസ്തുമസ്സ് സന്ദേശം റോമിലെ സഭാദ്ധ്യക്ഷന്മാര്‍ക്ക് നല്കിയത്.
ഗലീലാ കടലിലെ കൊടുങ്കാറ്റില്‍ തങ്ങളുടെ വഞ്ചിയുലഞ്ഞപ്പോള്‍, കര്‍ത്താവേ, ഉണര്‍ന്ന് ഞങ്ങളെ രക്ഷിക്കണമേ, എന്ന അപ്പസ്തോലന്മാരുടെ പ്രാര്‍ത്ഥനയും, മത്തായിയുടെ സുവിശേഷഭാഗത്തുനിന്നും (മത്തായി 8, 26) ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പാ തന്‍റെ സന്ദേശം തുടര്‍ന്നത്.
ലൈഗിംഗ പീഡന സംഭവങ്ങളുടെ അവബോധം ലഭിച്ച സഭാസമൂഹവും, ഈ അവഹേളനം എളിമയോടെ സ്വീകരിച്ച് കര്‍ത്താവിന്‍റെ കരുത്തിനാല്‍ അനുരഞ്ജനത്തിലൂടെ നവീകരിക്കപ്പെടണമെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തു.
സഭാമാതാവിന്‍റെ മുഖത്ത് പൊടിപുരണ്ടുവെന്നും, അവളുടെ ധവളവസ്ത്രം മലീമസമാക്കപ്പെട്ടുവെന്നും, 12-ാം നൂറ്റാണ്ടിലെ വിശുദ്ധ ഹിഡെല്‍ഗാര്‍ഡിന്‍റെ വിജ്ഞാനത്തിന്‍റെ സുന്ദരി വികൃതമാക്കപ്പെട്ട സ്വപ്നം ഉദ്ധരിച്ചുകൊണ്ട്, വൈദിക ജീവിതങ്ങള്‍ നവീകരിക്കപ്പെടമെന്ന് മാര്‍പാപ്പ, കര്‍ദ്ദിനാളന്മാരും മെത്രാന്മാരും ഉള്‍പ്പെട്ട, റോമിലെ സഭാദ്ധ്യക്ഷന്മാരുടെ ക്രിസ്തുമസ്സ് കൂടിക്കാഴ്ചയില്‍ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.