2010-12-21 09:34:16

ആഗോള ഐക്യദാര്‍ഢ്യദിനം
ഡിസംമ്പര്‍ 20


20 ഡിസംമ്പര്‍ 2010
രാഷ്ട്രങ്ങള്‍ നിലനിര്‍ത്തേണ്ട അടിസ്ഥാന മൂല്യമാണ് ഐക്യദാര്‍ഢ്യമെന്ന് ബാന്‍ കി മൂണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു.
ഡിസംമ്പര്‍ 20-ാം തിയതി തിങ്കളാഴ്ച യുഎന്‍ ആചരിച്ച ഐക്യദാര്‍ഢ്യദിന-സന്ദേശത്തിന് ആമുഖമായിട്ടാണ് ബാന്‍ കീ മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്.
യുഎന്നിന്‍റെ സഹസ്രാബ്ദ വികസന പരിപാടിയനുസരിച്ച്, സമൂഹ്യ- സമത്വത്തിന്‍റേയും നീതിയുടെയും അടിസ്ഥാന മൂല്യങ്ങള്‍ക്കനുസൃതമായി ആഗോളതലത്തിലുള്ള സാമൂഹ്യ വെല്ലുവിളികളെ നേരിടുന്നത് ന്യായമായും അവയുടെ വിലയും ഭാരവും രാഷ്ട്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കണമെന്ന് ബാന്‍ കീ മൂണ്‍ ഈ വര്‍ഷത്തെ ഐക്യദാര്‍ഢ്യദിന സന്ദേശത്തില്‍ പ്രസ്താവിച്ചു. അവകാശങ്ങള്‍ ഭാഗികമായി മാത്രം ലഭിക്കുകയോ, ഒട്ടും ലഭിക്കാതെ വിഷമിക്കുകയോ ചെയ്യുന്നവരെ, സമൃദ്ധമായി ലഭിച്ചിട്ടുള്ളവര്‍ സഹായിക്കുവാന്‍ സന്നദ്ധരാവണമെന്നും ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. സമയബദ്ധമായി യൂഎന്‍ നടപ്പാക്കിയിരിക്കുന്ന സഹസ്രാബ്ദ വികസന പദ്ധതി ആഗോളതലത്തില്‍ പട്ടിണിയും, ദാരിദ്ര്യവും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യപരിചരണത്തിനും വിദ്യാഭ്യാസ പരോഗതിക്കും വഴിയൊരുക്കുമെന്ന് ബാന്‍ കീ മൂണ്‍ സന്ദേശത്തില്‍ പ്രത്യാശിച്ചു. ആഗോള ഐക്യരാഷ്ട്രദിനം ആചരിച്ചുകൊണ്ട് രാഷ്ട്രങ്ങള്‍ എന്ന നിലയിലും വ്യക്തികള്‍ എന്ന നിലയിലും ഇന്ന് നമ്മുടെ സഹോദരങ്ങളെ വിശിഷ്യാ, ദാരിദ്ര്യവും രോഗവും വാര്‍ദ്ധ്യവുംകൊണ്ട് വേദനിക്കുന്നവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും, അധിക്രമങ്ങള്‍ക്കും അടിമകളായിക്കഴിയുന്നവരേയും സഹായിക്കുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമക്കണമെന്നും ബാന്‍ കീ മൂണ്‍ സന്ദേശത്തിലൂടെ ആഗോളസമൂഹത്തോട് ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.