2010-12-18 14:30:07

വിശ്വാസത്തിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്നത് ക്രിസ്ത്യാനികളാണെന്ന് ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ദി.


18.12.10.

വത്തിക്കാന്‍ ടെലിവിഷന്‍റെ വാരാന്ത്യ പരിപാടിയായ ഒക്താവോ ഡയസില്‍ 2011ലെ ലോകസമാധാനദിനത്തോടനുബന്ധിച്ച് മാര്‍പാപ്പ നല്‍കിയ സന്ദേശത്തെക്കുറിച്ച് നിരൂപണം നടത്തുകയായിരുന്നു വത്തിക്കാന്‍റെ ഔദ്യോഗീക വക്താവും വത്തിക്കാന്‍ മാധ്യമ വിഭാഗം മേധാവിയുമായ ഈശോ സഭാ വൈദീകന്‍ ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ദി
മാര്‍പാപ്പയുടെ സന്ദേശം മനുഷ്യാന്തസ്സും മാനുഷീകാവകാശങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ അത് ക്രൈസ്തവര്‍ക്കും ഇതര മതസ്ഥര്‍ക്കും ഒരുപോലെ ഉള്‍ക്കൊള്ളാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.