2010-12-18 14:27:30

രാഷ്ട്രങ്ങള്‍ സാഹോദര്യത്തിന്‍റ‍െ മൂല്യം കണ്ടെത്തണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ.


17.12.10
ഡിസംബര്‍ പതിനാറാം തിയതി വ്യാഴാഴ്ച റോമില്‍ വത്തിക്കാനിലെ നേപ്പാള്‍, സാംബിയ, മാലി, സേഷെത്സ്, അന്തോറാ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതികളുടെ സാക്ഷിപത്രം സ്വീകരിച്ച മാര്‍പാപ്പ സാഹോദര്യത്തിന്‍റെ മൂല്യത്തെക്കുറിച്ചാണ് അവരോട് പ്രധാനമായും സംസാരിച്ചത്. ഈരാജ്യങ്ങളുടെ പ്രതിസന്ധികളെ ഒരുമിച്ചു ഒരുകൂടിക്കാഴ്ചയില്‍ സ്വീകരിച്ച മാര്‍പാപ്പ പിന്നീട് അവരുടെ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു പ്രത്യേകം പ്രതിപാദിക്കുന്ന സന്ദേശം ലേഖനരൂപത്തില്‍ അവര്‍ക്കു കൈമാറി. വിവിധ മാനുഷീക പ്രശ്നങ്ങളുടെ നടുവില്‍ സഭ സാധിക്കുന്ന തരത്തിലെല്ലാം സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ച മാര്‍പാപ്പ ഇന്ന് മാനവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കുത്തരം നല്‍കാന്‍ അന്താരാഷ്ട്രസമൂഹം ഒന്നിച്ചുനില്‍ക്കണമെന്ന് ആഹ്വാനംചെയ്തു.
വത്തിക്കാനിലേക്കുള്ള നേപ്പാളിന്‍റെ പുതിയ സ്ഥാനപതി സുരേഷ് പ്രസാദ് പ്രധാന്‍, സാംബിയയുടെ സ്ഥാനപതി റോയ്സണ്‍ മബൂക്കു മുക്കവെന്താ, മാലിയുടെ സ്ഥാനപതി ബ്വാബാക്കര്‍ സിദ്ദിക്ക് തൂര്‍, സേഷെത്സിന്‍റെ സ്ഥാനപതി വിവിയാന്ന ഫോക്ക് തേവ് അന്തോറായുടെ സ്ഥാനപതി മിഖലാങ്കേല്‍ കാന്തൂരി മൊന്താന്യ, എന്നിവരാണ് വ്യാഴാഴ്ച മാര്‍പാപ്പയ്ക്ക് ഔദ്യോഗീക സാക്ഷിപത്രം സമര്‍പ്പിച്ചത്.







All the contents on this site are copyrighted ©.