2010-12-18 14:23:44

പ്രത്യാശയുടെ ഉറപ്പുള്ള അടയാളമാണ് മറിയമെന്ന് മാര്‍പാപ്പ


17.12.10
സാംസ്ക്കാരീക കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പതിനഞ്ചാമത് പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ദ്ദിനാള്‍ റാവാസിക്കയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. രണ്ടാം ലോകമഹായുദ്ധാനന്തരം ജനങ്ങള്‍ക്ക് വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും ക്രിസ്തുവില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് സന്മനസോടെ ജീവിക്കാനും ഉദാത്ത മാതൃക നല്‍കുന്ന മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോഹണം വിശ്വാസസത്യമായി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ പ്രഖ്യാപിച്ചത് കത്തോലിക്കര്‍ക്കുമാത്രമല്ല ഇതര മതവിശ്വാസികള്‍ക്കും സാന്ത്വനമായിരുന്നെന്ന് അനുസ്മരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദൈവശാസ്ത്രജ്ഞരും കലാകാരന്‍മാരും സാഹിത്യകാരന്‍മാരും ഒരുമിച്ച് മറിയത്തിന്‍റെ മഹത്വം ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാന്‍ പരിശ്രമിക്കണെന്ന് അഭ്യര്‍ത്ഥിച്ചു







All the contents on this site are copyrighted ©.