2010-12-18 14:36:39

ക്രിസ്തുമസ് പ്രശാന്തമായ വിചിന്തനത്തിനുള്ള സ‍മയമാണെന്ന് മാര്‍പാപ്പ.


18.12.10.

ഇക്കൊല്ലം വത്തിക്കാനിലേക്ക് ക്രിസ്തുമസ് മരം സമ്മാനമായി നല്‍കിയ ഇറ്റലിയിലെ സുദ്തിറോള്‍ പ്രവിശ്യയിലെ സഭാനേതാക്കന്‍മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒരു പ്രതിനിധി സംഘത്തെ പതിനേഴാം തിയതി വെള്ളിയാഴ്ച ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ക്രിസ്തുമസ് മരം സമ്മാനമായി നല്‍കിയതിന് അവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞ പാപ്പ, ആ പ്രദ്ദേശത്തെ പ്രത്യേക ക്രിസ്തുമസ് ആചാരങ്ങളെപ്പറ്റിയും സംഭാഷണമധ്യേ പരാമര്‍ശിച്ചു.








All the contents on this site are copyrighted ©.