2010-12-16 19:25:10

മതസ്വാതന്ത്ര്യവും മതേതരത്വവും
മാനിക്കപ്പെടണമെന്ന് മാര്‍പാപ്പ


16 ഡിസംമ്പര്‍ 2010
മതസ്വാതന്ത്ര്യവും മതേതരത്വവും മാനിക്കപ്പെടണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ഡിസംമ്പര്‍ 16-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലേയ്ക്കുള്ള നേപ്പാളിന്‍റെ നയതന്ത്രപ്രതിനിധിയെ തന്‍റെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ജന-നന്മ മാനിച്ചുകൊണ്ട്, ജനാധിപത്യ ഭരണ ശൈലിയിലേയ്ക്ക് നേപ്പാള്‍ നീങ്ങുന്നതു കാണുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തിയ മാര്‍പാപ്പ,
നിയമപരമായി മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടുമ്പ‍ോള്‍ രാജ്യത്ത് സാമ്പത്തികവും, സാംസ്കാരികവും സമൂഹ്യവുമായ പുരോഗതി സംലബ്ധമാകുമെന്നും കൂടിക്കാഴ്ചയില്‍ പ്രസ്താവിച്ചു. നേപ്പാളിലെ ദശലക്ഷത്തോളം വരുന്ന ക്രൈസ്തവരില്‍ കത്തോലിക്കര്‍ തുലോം നിസ്സാരമാണെന്ന വസ്തുത പാപ്പ എടുത്തു പറഞ്ഞു.
നേപ്പാളിലെ ജനങ്ങള്‍ പരമ്പരാഗതമായി മാനിച്ചുപോരുന്ന സഹിഷ്ണതയ്ക്കു വിരുദ്ധമായി ന്യൂനപക്ഷമായ കത്തോലിക്കര്‍ അവിടെ പീഡനങ്ങള്‍ക്ക് വിധേയരായ സംഭവം മാര്‍പാപ്പ ഖേദപൂര്‍വ്വം അനുസ്മരിച്ചു.
ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പ്രഘോഷിച്ചുകൊണ്ടുള്ള സഭയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ നേപ്പാളിലെ ജനങ്ങളുടെ വിദ്യാഭ്യസ ആരോഗ്യ സാമൂഹ്യമേഖലകളില്‍ എപ്പോഴും തുടരുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
തന്‍റെ സ്ഥാനിക പത്രികകള്‍ മാര്‍പാപ്പയ്ക്കു സമര്‍പിച്ച വത്തിക്കാനിലേയ്ക്കുള്ള നീപ്പാളിന്‍റെ പുതിയ സ്ഥാനപതി, സുരേഷ് പ്രസാദ് പ്രധാന്‍, ജനങ്ങളുടെ സമഗ്രമായ പുരോഗതിയെ തുണയ്ക്കുന്ന കത്തോലിക്കാ സഭയുടെ നേപ്പാളിലെ സാന്നിദ്ധ്യത്തിനും സേവനങ്ങള്‍ക്കും പ്രത്യേകം നന്ദിപറയുകയും ചെയ്തു.







All the contents on this site are copyrighted ©.