2010-12-15 17:36:21

സാങ്കേതികതയ്ക്കപ്പുറം വളരേണ്ട
മനോഭാവം ആശയവിനിമയം


15 ഡിസംമ്പര്‍ 2010
സാങ്കേതികതയ്ക്കപ്പുറം വളര്‍ത്തിയെടുക്കേണ്ടുതും നിലനില്ക്കേണ്ടതുമായ ഒരു മനോഭാവമാണ് ആശയവിനിമയമെന്ന്, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍, ഭാരതത്തിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമൂഹ്യസമ്പര്‍ക്ക മാധ്യമവിഭാഗം ചെയര്‍മാന്‍ ന്യൂ ഡെല്‍ഹിയില്‍ പ്രസ്താവിച്ചു.
ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ ഫെഡറേഷന്‍റേയും സമ്പര്‍ക്ക മാധ്യമവിഭാഗത്തിന്‍റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ചാക്കോ ഡല്‍ഹിയില്‍ ഡിസംബര്‍ 8-ാം തിയതി മാധ്യമങ്ങള്‍ക്കു നില്കിയ ഒരഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. ആധുനീക സാങ്കേതികതയുടെ സഹായത്തോടെ മാധ്യമങ്ങള്‍ അനുദിനജീവിത്തില്‍ ഏറെ സ്വാധീനംചെലുത്തുന്നുണ്ടെന്നും, മാധ്യമ പരിജ്ഞാനത്തെക്കാളുപരി അവയെ നന്മയുടെ ചാലകശക്തികളാക്കി മാറ്റാനുള്ള അവബോധമാണ് കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരും സഭാനേതൃത്വവും ആര്‍ജ്ജിക്കേണ്ടതെന്നും ബിഷപ്പ് ചാക്കോ അഭിപ്രായപ്പെട്ടു. ഇതിനായി ദേശീയതലത്തിലും പ്രാദേശികതലത്തിലും അജപാലന ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്കായി പഠനപദ്ധതികള്‍ ഒരുക്കിക്കഴിഞ്ഞുവെന്ന്, ബിഷപ്പ് ചാക്കോ പ്രസ്താവിച്ചു. അജപാലനമേഖലയില്‍ നവീന സാങ്കേതികതയും മാധ്യമങ്ങളും വാങ്ങിക്കൂട്ടുവാനോ, അവയുടെ ഉപഭോക്താക്കളാകുവാനോ ഉള്ള വ്യഗ്രതയ്ക്കുമപ്പുറം, അജപാലന മേഖലയിലുള്ളവര്‍ക്ക് ശരിയായ മാധ്യമാവബോധം നല്കുകയാണ് ഭാവി പദ്ധതിയെന്ന്, സിബിസിഐയുടെ നേതൃത്തിലുള്ള NISCORT എന്ന മാധ്യമബോധനത്തിനായുള്ള സ്ഥാപനത്തിന്‍റെ ചെയര്‍മനും ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷനുമായ ബിഷ്പ്പ് ചാക്കോ തോട്ടുമാരിക്കല്‍ അഭിപ്രായപ്പെട്ടു.
 







All the contents on this site are copyrighted ©.