2010-12-14 14:34:22

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അടുത്തവര്‍ഷം നടത്താന്‍ പോകുന്ന അപ്പസ്തോലീക പര്യടനങ്ങള്‍


14.12.2010

2011 സെപംതംബര്‍ മാസം ഇരുപത്തിരണ്ടാം തിയതി മുതല്‍ ഇരുപത്തിയഞ്ചാം തിയതിവരെയാണ് മാര്‍പാപ്പ ജര്‍മ്മനി സന്ദര്‍ശിക്കുന്നതെന്ന് ജര്‍മ്മനിയിലെ മെത്രാന്‍ സമിതി വെളിപ്പെടുത്തിയതോടെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അടുത്തവര്‍ഷം നടത്താന്‍ പോകുന്ന അപ്പസ്തോലീക പര്യടനങ്ങളുടെ പട്ടിക പൂര്‍ണ്ണമായി. 2011 മെയ് മാസം ഏഴ് എട്ട് തിയതികളില്‍ വെനീസിലെ അക്വിലേയ, ജൂണ്‍ മാസം നാല് അഞ്ച് ദിവസങ്ങളില്‍ ക്രൊയേഷ്യ, ജൂണ്‍ മാസം തന്നെ പത്തൊന്‍പതാം തിയതി ഇറ്റലിയിലെ സാന്‍ മരീനോ രൂപത, ആഗസ്റ്റ് മാസം പതിനെട്ടാം തിയതി മുതല്‍ ഇരുപത്തിയൊന്നാം തിയതി വരെ മാഡ്രിഡില്‍ ലോകയുവജനസംഗമം, സെപ്ററംബര്‍ പതിനൊന്നാം തിയതി ഇറ്റലിയിലെ അങ്കോണ അതിരൂപതയില്‍ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്, സെപ്ററംബര്‍ ഇരുപത്തിരണ്ടാം തിയതി മുതല്‍ ഇരുപത്തിയഞ്ചാം തിയതിവരെ ജര്‍മ്മനി, ഒക്ടോബര്‍ ഒന്‍പതാം തിയതി ഇറ്റലിയിലെ കലാബ്രിയ പ്രവിശ്യയിലെ ലാമെസ്സിയ തേര്‍മേ അഥവാ സെറാ സാന്‍ ബ്രൂണോ, നവംബര്‍ പതിനെട്ടാം തിയതി മുതല്‍ ഇരുപതാം തിയതിവരെ ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍ എന്നിങ്ങനെയാണ് മാര്‍പാപ്പയുടെ ഇടയസന്ദര്‍ശനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്







All the contents on this site are copyrighted ©.